രണ്ടാം തവണയും നൂറു മേനി നേടി തര്‍ബിയത്ത് ട്രസ്റ്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍.

മൂവാറ്റുപുഴ: രണ്ടാം തവണയും നൂറു ശതമാനം വിജയം നേടി തര്‍ബിയത്ത് ട്രസ്റ്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. ഇത്തവണ 139 പേരാണ് ഇവിടെ പരീക്ഷ എഴുതിയത്. എല്ലാവരും ജയിച്ചു. 9 പേര്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി 7 പേര്‍ക്ക് എട്ട് എ പ്ലസും, രണ്ടു പേര്‍ക്ക് 9 എ പ്ലസും ഉണ്ട്. എയിഡഡ് മേഖലയില്‍ കാവും കരയില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ഭൂരിപക്ഷവും സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുംബങ്ങളില്‍ നിന്നാണ് വരുന്നത്.

976-ല്‍ പരേതനായ ടി.എം സീതിയാണ് സ്‌കൂള്‍ സ്ഥാപിച്ചത്. നിലവില്‍ 5 മുതല്‍ 12 വരെ ക്ലാസ്സുകളിലായി 1700 കുട്ടികള്‍ പഠിക്കുന്നു. നൂറു കുട്ടികള്‍ ഉള്‍പ്പെടുന്ന എന്‍ സി സി യൂണിറ്റ്, ഫുട്‌ബോള്‍ ടീം, സീഡ്, നന്മ എന്നിവയെല്ലാം പ്രവര്‍ത്തിക്കുന്നു. ഇവിടത്തെ ഫുട്‌ബോള്‍ ടീം മികച്ച നിലവാരം പുലര്‍ത്തുന്നതാണ്. ഉന്നത വിജയം നേടാന്‍ പ്രയത്‌നിച്ച മാനേജ്‌മെന്റ് അധ്യാപകരെയും വിജയിച്ച വിദ്യാര്‍ഥികളേയും ഹെഡ്മാസ്റ്റര്‍ പി.സി സ്‌കറിയ അഭിനന്ദിച്ചു.

11 RDads Place Your ads small

Avatar

Chief Editor

Read Previous

പ്രിയങ്ക ചോപ്രയുടെ സഹോദരന്റെ വിവാഹം മുടങ്ങാന്‍ കാരണം?

Read Next

പല്ലില്‍ കമ്പിയിട്ട് ഷെയ്ന്‍ നിഗത്തിന്റെ ഗംഭീര മേയ്ക്ക് ഓവര്‍

error: Content is protected !!