എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 98.11 ശതമാനം വിജയം, പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും മികച്ച വിജയം

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 98.11 ശതമാനമാണ് ഇത്തവണത്തെ വിജയശതമാനം. ഏറ്റവും കൂടുതല്‍ വിജയം പത്തനംതിട്ട ജില്ലയിലാണുള്ളത്.

37334 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. ഏറ്റവും കുറഞ്ഞ വിജയശതമാനം വയനാട്ടിലാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇത്തവണ വിജയശതമാനം കൂടിയിട്ടുണ്ട്. 599 സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് നൂറ് ശതമാനം വിജയം. ഇത്തവണ മോഡറേഷന്‍ നല്‍കിയിട്ടില്ലെന്ന് വിദ്യാഭ്യാസ സെക്രട്ടറി അറിയിച്ചു. 1631 സ്‌കൂളുകളില്‍ നൂറു ശതമാനം വിജയം രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനം 97.84 ആയിരുന്നു. സഫലം 2019 മൊബൈല്‍ ആപ്പിലൂടെയും ഫലം അറിയാന്‍ സാധിക്കും. 319 അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ 100 ശതമാനം വിജയം നേടി.

താഴെ പറയുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്തും ഫലം അറിയാന്‍ സാധിക്കും:

https://sslcexam.kerala.gov.in/,

https://results.kite.kerala.gov.in/,

http://www.prd.kerala.gov.in/

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ‘Saphalam 2019’ എന്ന ആപ് ഡൗണ്‍ലോഡ് ചെയ്യാം. നേരത്തെ തന്നെ മൊബൈല്‍ ആപ് ഡൗണ്‍ലോഡ് ചെയ്തു വെക്കുന്നത് എളുപ്പത്തില്‍ ഫലം ലഭ്യമാകാന്‍ സഹായിക്കും. ഇതിനായി പ്രത്യേക ക്ലൗഡ് അധിഷ്ഠിത സംവിധാനം കൈറ്റ് ഒരുക്കിയിട്ടുണ്ട്.

മാര്‍ച്ച് 7 മുതല്‍ 26വരെയായിരുന്നു ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷ. നാല് ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി.

11 RDads Place Your ads small

Avatar

Chief Editor

Read Previous

ഉറങ്ങി തൂങ്ങി പഞ്ചായത്ത് അധികൃതര്‍; പേഴയ്ക്കാപ്പിള്ളി സബ്‌സ്‌റേറഷന്‍ നടപ്പാത മാലിന്യ നിക്ഷേപ കേന്ദ്രം

Read Next

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചുരാജ്യത്തെ 6,000 കേന്ദ്രങ്ങളില്‍ 18,27,472 വിദ്യാര്‍ത്ഥികളാണ് പരീക്ഷയില്‍ പങ്കെടുത്തത്.

error: Content is protected !!