എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ മെയ് 26ന് തന്നെ നടക്കും

sslc exam, date fixed, kerala

എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ നടത്താന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കി. സംസ്ഥാന സര്‍ക്കാരുകളുടെയും സി.ബി.എസ്.ഇ.യുടെയും അഭ്യര്‍ഥന മാനിച്ചാണ് പരീക്ഷ നടത്താന്‍ കേന്ദ്രം അനുമതി നല്‍കിയത്. അതിനാല്‍ തന്നെ കേരളത്തില്‍ മുന്‍ നിശ്ചയിച്ച പ്രകാരം മെയ് 26ന് തന്നെ പരീക്ഷ നടത്തും. മുഖ്യമന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

എന്നാല്‍, കണ്ടെയ്മെന്റ് സോണുകളില്‍ പരീക്ഷ നടത്താന്‍ അനുമതിയില്ല. അധ്യാപകരും മറ്റ് ജീവനക്കാരും വിദ്യാര്‍ഥികളും മാസ്‌ക് ധരിക്കണം. പരീക്ഷാകേന്ദ്രങ്ങളില്‍ തെര്‍മല്‍ സ്‌കാനിങ്, സാനിറ്റൈസര്‍ സൗകര്യങ്ങള്‍ ഒരുക്കണം. പരീക്ഷാകേന്ദ്രങ്ങളില്‍ സാമൂഹിക അകലം പാലിക്കണം. വിവിധ ബോര്‍ഡുകള്‍ക്ക് അനുസൃതമായി പരീക്ഷാ തീയതികളില്‍ വ്യത്യാസമുണ്ടായിരിക്കും. കുട്ടികളെ പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തിക്കാന്‍ പ്രത്യേക ബസുകള്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഒരുക്കിക്കൊടുക്കണം എന്നീ ഉപാധികളോടെയാണ് പരീക്ഷ നടത്തിപ്പിന് അനുമതി നല്‍കിയിരിക്കുന്നത്.

Read Previous

പത്തനംതിട്ടയില്‍ പെണ്‍കുട്ടിയെ കുത്തി പരിക്കേല്‍പ്പിച്ച അയല്‍വാസി അറസ്റ്റില്‍

Read Next

സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

error: Content is protected !!