എസ്‌എസ്‌എല്‍സി ഹാള്‍ ടിക്കറ്റ് ബുധനാഴ്ച മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം

sslc exam, hall ticket

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷയുടെ ഹാള്‍ടിക്കറ്റുകള്‍ അടുത്ത ബുധനാഴ്ച മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം. മാര്‍ച്ച്‌ 10 മുതല്‍ 26 വരെയാണ് പരീക്ഷ.

2945 പരീക്ഷാ കേന്ദ്രങ്ങളിലായി 4,22,347 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതുക. 1749 പേര്‍ െ്രെപവറ്റായി പരീക്ഷ എഴുതുന്നുണ്ട്. മലയാളം മീഡിയത്തില്‍ 2,17,184 വിദ്യാര്‍ഥികളും ഇംഗ്ലീഷില്‍ 2,01,259 വിദ്യാര്‍ഥികളും പരീക്ഷയെഴുതും. പ്രാദേശിക ഭാഷകളില്‍ തമിഴ്(2377), കന്നഡ (1527) വിദ്യാര്‍ഥികളുമുണ്ട്. മൂല്യനിര്‍ണയം ഏപ്രില്‍ രണ്ടിന് ആരംഭിക്കും. 23ന് അവസാനിക്കും.

Read Previous

പോലീസിനെ വെട്ടി പരിക്കേല്‍പ്പിച്ച്‌ മുങ്ങിയ പ്രതിയെ റോഡിനടിയിലെ ടണലില്‍ നിന്നും പൊക്കി

Read Next

എറണാകുളം ലോ കോളേജില്‍ എസ്.എഫ്.ഐ , കെ.എസ്.യു സംഘര്‍ഷം

error: Content is protected !!