ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കിയില്ല

കൊച്ചി: മാധ്യമപ്രവര്ത്തകന് കെ എം ബഷീറിനെ കാറിടിച്ചു കൊന്ന ശ്രീരാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലന്നും കോടതി പറഞ്ഞു. ഒരു മണിക്ക് കസ്റ്റഡിയില്‍ കിട്ടിയ ആളെ ഒമ്പത് മണിക്കൂറായിട്ടും രക്തം പരിശോധിച്ചില്ല. സാക്ഷിമൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം മദ്യപിച്ചു എന്നു പറയാനാവില്ലന്നും കോടതി പറഞ്ഞു.

ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധനാഫലം വൈകിയത് അന്വേഷണ ഉദ്യോഗസ്ഥന്റൈ വീഴ്ചയെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. തിരുവനന്തപുരം സിജെഎം കോടതിയാണ് ശ്രീറാം വെങ്കിട്ടരാമന് ജാമ്യം അനുവദിച്ചത്. റിമാന്‍ഡിലായിരുന്നുവെങ്കിലും ഒരു ദിവസം പോലും ജയിലില്‍ പ്രവേശിപ്പിക്കാതെയാണ് ശ്രീറാമിന് ജാമ്യം ലഭിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന് വീഴ്ച്ച പറ്റി എന്നു പറയാം. അപകടങ്ങള്‍ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ ഇല്ല എന്നും കോടതി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം ശ്രീറാമിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തിരുന്നു. അപകടത്തെ കുറിച്ച് കൂടുതലൊന്നും ശ്രീറാമിന് ഓര്‍മിയില്ലെന്നും റെട്രോഗ്രേഡ് അംനേഷ്യാണെന്നും മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തിയിരുന്നു.

Read Previous

ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി

Read Next

വയനാട്ടിലേക്കും നിലമ്പൂരിലേക്കും പോള്‍ട്ടബള്‍ ടോയിലറ്റ് അത്യാവശ്യമുണ്ട്