നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി വിവാഹിതയാകുന്നു

actor sreelaksmi,jagady sreekumar,wedding,cinema, rashtradeepam

നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി ശ്രീകുമാര്‍ വിവാഹിതയാകുന്നു. സോഷ്യല്‍മീഡിയയില്‍ സജീവമായ ശ്രീലക്ഷ്മി തന്നെയാണ് തന്റെ വിവാഹ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. പക്ഷെ കൂടുതല്‍ വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല.
നിങ്ങളുടെ അനുഗ്രഹങ്ങളും പ്രാര്‍ത്ഥനകളും ആവശ്യമാണ്- ശ്രീലക്ഷ്മി കുറിച്ചു. കുറച്ച് അധികം കാലമായി താരം മിനിസ്‌ക്രിനിലും ബിഗ് സ്‌ക്രീനിലും പ്രത്യക്ഷപ്പെട്ടിട്ട്. വിവാഹ വാര്‍ത്തയും അനുബന്ധിച്ചുള്ള വിവരങ്ങളും ഒന്നും ഇപ്പോള്‍ പുറത്ത് വിട്ടിട്ടില്ല.actor sreelaksmi,jagady sreekumar,wedding,cinema, rashtradeepamസിനിമയില്‍ അധികമങ്ങ് അഭിനയിച്ച് തുടങ്ങുന്നതിന് മുന്‍പേ താരം കുടുംബിനിയാകാനുള്ള തയ്യാറെടുപ്പിലാണ്. പ്രിയതമനോടൊപ്പം കൈകള്‍ ചേര്‍ത്തു പിടിച്ചിരിക്കുന്നതിന്റെ ചിത്രങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തിന്റെ താഴെയായി അടിക്കുറിപ്പും എഴുതിയിട്ടുണ്ട്. ഈ ദിവസം മുതല്‍ ഞാന്‍ ഒറ്റയ്ക്കല്ല.

അവതാരകയായും നായികയായും വെള്ളിത്തിരയില്‍ തിളങ്ങിയ ശ്രീലക്ഷ്മി ബിഗ്ബോസ് പരിപാടിയിലൂടെ കൂടുതല്‍ ശദ്ധനേടി. ഒമാനിലെ ഒരു പ്രമുഖ മെഡിക്കല്‍ ഗ്രൂപ്പിന്റെ മാര്‍ക്കറ്റിങ് രംഗത്ത് ജോലി ചെയ്യുകയാണ് താരം.

Read Previous

കേരള കര്‍ഷകസംഘം മുവാറ്റുപുഴ ഏരിയകമ്മിറ്റി: യു.ആര്‍.ബാബു പ്രസിഡന്റ് കെ.എന്‍.ജയപ്രകാശ് സെക്രട്ടറി

Read Next

മലയോര മേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള ‘മലയോര വികസ സംഗമം’ ലോഗോ പ്രകാശം ചെയ്തു.

error: Content is protected !!