ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​നം: നി​യ​മ​നി​ര്‍​മാ​ണം ന​ട​ത്തു​മെ​ന്ന് ബി​ജെ​പി എ​വി​ടെ​യും പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് പാ​ര്‍​ട്ടി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച സു​പ്രീം​കോ​ട​തി വി​ധി മ​റി​ക​ട​ക്കു​ന്ന​തി​ന് നി​യ​മ നി​ര്‍​മാ​ണം ന​ട​ത്തു​മെ​ന്ന് ബി​ജെ​പി എ​വി​ടെ​യും പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് പാ​ര്‍​ട്ടി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ പി.​എ​സ്.​ശ്രീ​ധ​ര​ന്‍​പി​ള്ള. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ണ്ടാ​യ വാ​ര്‍​ത്ത​ക​ളും പ്ര​ച​ര​ണ​ങ്ങ​ളു​മെ​ല്ലാം മാ​ധ്യ​മ സൃ​ഷ്ടി​യാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

അ​തി​നി​ടെ, സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ​തി​രാ​യ എ​ന്‍​എ​സ്‌എ​സി​ന്‍റെ വി​മ​ര്‍​ശ​ന​ങ്ങ​ള്‍ സം​ബ​ന്ധി​ച്ചും പി​ള്ള പാ​ര്‍‌​ട്ടി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി.​എ​ന്‍​എ​സ്‌എ​സ് ഒ​രു രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി അ​ല്ലെ​ന്നും അ​തി​നാ​ല്‍ ത​ന്നെ ഈ ​വി​ഷ​യ​ത്തി​ല്‍ വി​ശ​ക​ല​ന​ത്തി​ന് ബി​ജെ​പി ത​യാ​റ​ല്ലെ​ന്നും ശ്രീ​ധ​ര​ന്‍​പി​ള്ള കൂ​ട്ടി​ച്ചേ​ര്‍​ത്തു. ചൊ​വ്വാ​ഴ്ച ച​ങ്ങ​നാ​ശേ​രി​യി​ല്‍ വി​ജ​യ​ദ​ശ​മി നാ​യ​ര്‍ മ​ഹാ​സ​മ്മേ​ള​ന​ത്തി​ല്‍ സം​സാ​രി​ക്ക​വെ​യാ​ണ് സു​കു​മാ​ന്‍ നാ​യ​ര്‍ സ​ര്‍​ക്കാ​രി​നെ അ​തി​രൂ​ര​ക്ഷ​മാ​യി ക​ട​ന്നാ​ക്ര​മി​ച്ച​ത്. എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ കേ​ര​ള​ത്തി​ല്‍ വ​ര്‍​ഗീ​യ ക​ലാ​പ​ത്തി​ന് വ​ഴി​യൊ​രു​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു.

രാ​ഷ്ട്രീ​യ നേ​ട്ട​ത്തി​നാ​യി സ​ര്‍​ക്കാ​ര്‍ ജ​ന​ങ്ങ​ളി​ല്‍ സ​വ​ര്‍​ണ- അ​വ​ര്‍​ണ ചേ​രി​തി​രി​വ് സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്നു പ​റ​ഞ്ഞ സു​കു​മാ​ര​ന്‍ നാ​യ​ര്‍ ഒ​ന്നു തു​മ്മി​യാ​ല്‍ സ​മു​ദാ​യ നേ​താ​ക്ക​ളു​ടെ വീ​ട്ടി​ല്‍ ചെ​ന്ന്, അ​വ​ര്‍ ചോ​ദി​ക്കു​ന്ന​തെ​ല്ലാം കൊ​ടു​ത്ത്, അ​വ​രു​ടെ അ​നു​ഗ്ര​ഹം വാ​ങ്ങി​ക്കു​ന്ന സ​ര്‍​ക്കാ​രാ​ണ് ഇ​പ്പോ​ഴ​ത്തേ​തെ​ന്ന് പ​രി​ഹ​സി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Read Previous

സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിച്ചുവെന്ന് ആരോപണം: വിദ്യാര്‍ത്ഥിയുടെ മുഖത്ത് മുളകുപൊടി തേച്ചു

Read Next

എ​ന്‍​എ​സ്‌എ​സി​ന്‍റേ​ത് ശ​രി​യാ​യ നി​ല​പാ​ടെ​ന്ന് കോ​ണ്‍​ഗ്ര​സ് മു​ല്ല​പ്പ​ള്ളി

error: Content is protected !!