ഗായകന്‍ സോനു നിഗത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മുംബൈ: ഭക്ഷണത്തിലെ അലര്‍ജി മൂലം ഗായകന്‍ സോനു നിഗത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ നാനാവതി ആശുപത്രിയില്‍ ആണ് സോനുവിനെ പ്രവേശിപ്പിച്ചത്. ചിത്രം സോനു തന്നെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. ഒഡീഷയിലെ ജയ്പൂരില്‍ വച്ച് ഒരു പാര്‍ട്ടിയ്ക്കിടെ കടല്‍ വിഭവങ്ങളടങ്ങിയ ഭക്ഷണം കഴിച്ചതോടെയാണ് പ്രശനങ്ങള്‍ തുടങ്ങിയത്. ഇടത് കണ്ണിന് വീക്കം ഉണ്ടെന്നും ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും സോനു നിഗം പോസ്റ്റിലൂടെ വ്യക്തമാക്കി. അലര്‍ജിക്കിടയാക്കുന്ന ഭക്ഷണങ്ങള്‍ ആരും കഴിക്കരുതെന്നും അദ്ദേഹം പറഞ്ഞു. തനിക്കു സീ ഫുഡ് അലര്‍ജിയാണ് തന്നെ പരിചരിച്ച ഡോക്ടര്‍മാര്‍ക്കും സംഘത്തിനും നന്ദി പറയുന്നെന്നും താരം പറഞ്ഞു. ചികിത്സ പുരോഗമിക്കുന്നു, ഉടന്‍ സുഖം പ്രാപിക്കുമെന്നും ജയ്പൂരിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കുമെന്നും സോനു നിഗം ഇന്‍സ്റ്റഗ്രമില്‍ കുറിച്ചു.

Subscribe to our newsletter

Leave A Reply

Your email address will not be published.