കോ​ഴി​ക്കോ​ട്ടും സോ​യി​ല്‍ പൈ​പ്പിം​ഗ് പ്ര​തി​ഭാ​സം; നാ​ട്ടു​കാ​ര്‍ ആ​ശ​ങ്ക​യി​ല്‍

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് സോ​യി​ല്‍ പൈ​പ്പിം​ഗ് പ്ര​തി​ഭാ​സം അ​നു​ഭ​വ​പ്പെ​ടു​ന്നു. ക​ന​ത്ത​മ​ഴ​യ്ക്കു പി​ന്നാ​ലെ കാ​ര​ശേ​രി​യി​ലെ തോ​ട്ട​ക്കാ​ട് മേ​ഖ​ല​യി​ലാ​ണ് ഈ ​പ്ര​തി​ഭാ​സം അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

നി​ര​വ​ധി ക്വാ​റി​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മേ​ഖ​ല​യാ​ണ് കാ​ര​ശേ​രി​യി​ലേ​ത്. ഇ​ത്ത​ര​ത്തി​ല്‍ ക്വാ​റി​ക​ളി​ല്‍ പാ​റ​പൊ​ട്ടി​ക്കു​ന്ന​ത് സോ​യി​ല്‍ പൈ​പ്പിം​ഗി​ന്‍റെ ആ​ഘാ​തം കൂ​ട്ടു​മെ​ന്ന് നേ​ര​ത്തെ പ​ഠ​ന​ങ്ങ​ളി​ല്‍ വ്യ​ക്ത​മാ​യി​രു​ന്നു.

പു​ത്തു​മ​ല​യി​ലു​ണ്ടാ​യ​ത് സോ​യി​ല്‍ പൈ​പ്പിം​ഗ് മൂ​ല​മു​ണ്ടാ​യ ഭീ​മ​ന്‍ മ​ണ്ണി​ടി​ച്ചി​ലാ​ണെ​ന്ന ക​ണ്ടെ​ത്ത​ല്‍ പു​റ​ത്തു​വ​ന്ന​തോ​ടെ മേ​ഖ​ല​യി​ല്‍ നാ​ട്ടു​കാ​ര്‍ ആ​ശ​ങ്ക​യി​ലാ​ണ്. എ​ന്താ​ണു സോ​യി​ല്‍ പൈ​പ്പിം​ഗ്

ഭൂ​മി​ക്ക​ടി​യി​ല്‍ മ​ണ്ണി​നു ദൃ​ഢ​ത കു​റ​ഞ്ഞ ഭാ​ഗ​ത്തു പ​ശി​മ​യു​ള്ള ക​ളി​മ​ണ്ണു പോ​ലു​ള്ള വ​സ്തു ഒ​ഴു​കി പു​റ​ത്തേ​ക്കു വ​രു​ന്ന​തി​നെ​യാ​ണ് സോ​യി​ല്‍ പൈ​പ്പിം​ഗ് എ​ന്നു വി​ളി​ക്കു​ന്ന​ത്. ഇ​വ ഭൂ​മി​ക്ക​ടി​യി​ല്‍ തു​ര​ങ്കം പോ​ലെ രൂ​പ​പ്പെ​ട്ട ഭാ​ഗ​ത്തു​കൂ​ടി​യാ​ണ് പു​റ​ത്തേ​ക്ക് ഒ​ഴു​കു​ന്ന​ത്. അ​തി​വൃ​ഷ്ടി​യും ഭൂ​ഗ​ര്‍​ഭ​ജ​ല​ത്തി​ന്‍റെ ശ​ക്ത​മാ​യ ഒ​ഴു​ക്കും മ​ണ്ണി​ന്‍റെ ഘ​ട​ന​യു​മാ​ണ് സോ​യി​ല്‍ പൈ​പ്പിം​ഗി​ന്‍റെ പ്ര​ധാ​ന കാ​ര​ണം.

Read Previous

എറണാകുളം, കോഴിക്കോട്, തൃശ്ശൂര്‍, വയനാട് എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Read Next

ശശി തരൂര്‍ എംപിക്കെതിരെ കോടതിയുടെ അറസ്റ്റ് വാറന്‍റ്