സോഫി തോമസ് ഹൈക്കോടതിയിലെ ആദ്യ വനിത രജിസ്ട്രാർ ജനറൽ

മുവാറ്റുപുഴ : തൃ​ശൂ​ര്‍ ജി​ല്ല ജ​ഡ്​​ജിയായിരുന്ന സോ​ഫി തോ​മ​സിനെ കേ​ര​ള ഹൈ​കോ​ട​തി ര​ജി​സ്​​ട്രാ​ര്‍ ജ​ന​റ​ലാ​യി നിയമിച്ചു. ഹൈക്കോടതിയിലെ ആദ്യ വനിത രജിസ്ട്രാർ ജനറലാണ് സോഫി തോമസ്.

നിലവിലെ ര​ജി​സ്​​ട്രാ​ര്‍ ജ​ന​റ​ലാ​യി​രു​ന്ന കെ. ​ഹ​രി​പാ​ല്‍ ഹൈ​കോ​ട​തി ജ​ഡ്​​ജി​യാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ സോ​ഫി തോ​മ​സി​നെ നി​യ​മി​ച്ചത് . തൃ​ശൂ​ര്‍ ജി​ല്ല ജ​ഡ്​​ജി​യു​ടെ ചു​മ​ത​ല തൃ​ശൂ​ര്‍ അ​ഡീ. ജി​ല്ല ജ​ഡ്​​ജി​ക്ക്​ കൈ​മാ​റാ​നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നുണ്ട്. കേ​ര​ള ഹൈ​കോ​ട​തി​യു​ടെ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ്​ ഒ​രു വ​​നി​ത ര​ജി​സ്​​ട്രാ​ര്‍ ജ​ന​റ​ലാ​കു​ന്ന​ത്.

മുവാറ്റുപുഴ വാഴക്കുളം ഏലുവിച്ചിറ കുടുംബാംഗമാണ് സോഫി. പ്ര​മു​ഖ എ​ല്ലു​രോ​ഗ വി​ദ​ഗ്ധ​ന്‍ ഡോ. ​തോ​മ​സ് ആ​ണ് ഭ​ര്‍​ത്താ​വ്. മ​ക​ന്‍ ഡോ. ​പ്ര​ണോ​യ്​ പോ​ള്‍ ക​ണ്ണൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ല്ലു​രോ​ഗ വി​ദ​ഗ്ധ​നാ​ണ്. മ​ക​ള്‍ പ്രി​യ​ങ്ക പോ​ള്‍ ഹൈ​കോ​ട​തി​യി​ല്‍ പ്രാ​ക്ടീ​സ് ചെ​യ്യു​ന്നു. തൃ​പ്പു​ണി​ത്തു​റ​യി​ലാ​ണ് താ​മ​സം.

എ​ല്‍.​എ​ല്‍.​എം പ​രീ​ക്ഷ​യി​ലും മ​ജി​സ്ട്രേ​റ്റ്​ പ​രീ​ക്ഷ​യി​ലും ഒ​ന്നാം റാ​ങ്ക് നേ​ടി​യാ​ണ് സോ​ഫി തോ​മ​സിന്റെ വി​ജ​യം. 1991 ഫെ​ബ്രു​വ​രിയിൽ ​മാ​വേ​ലി​ക്ക​ര മ​ജി​സ്ട്രേ​റ്റാ​യി നീ​തി​ന്യാ​യ പീ​ഠ​ത്തി​ലേ​ക്ക് നി​യ​മ​നം ല​ഭി​ച്ചു . തുടർന്ന് 1994 മു​ത​ല്‍ 97 വ​രെ പെരുമ്പാവൂർ മ​ജി​സ്ട്രേ​റ്റാ​യും 1997 മു​ത​ല്‍ 2000 വ​രെ തൃ​ശൂ​ര്‍ മു​നി​സി​ഫ് ആ​യും 2000 മു​ത​ല്‍ 2002 വ​രെ വ​ട​ക​ര​യി​ലും 2002 മു​ത​ല്‍ 2005 വ​രെ വൈ​ക്ക​ത്തും മ​ജി​സ്ട്രേ​റ്റാ​യും പ്ര​വ​ര്‍​ത്തി​ച്ചു. 2005-ലാണ് ​എ​റ​ണാ​കു​ള​ത്ത് സ​ബ് ജ​ഡ്ജാ​യി സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ച്ചത് .

Related News:  ഗോത്ര ഭാഷകളിലും ഓണ്‍ലൈന്‍ ക്ലാസുകള്‍; ക്ലാസുകള്‍ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു

2008 മു​ത​ല്‍ 2010 വ​രെ മു​വാ​റ്റു​പു​ഴ​യി​ൽ സ​ബ് ജ​ഡ്ജ് ആ​യിരുന്നു. 2010 ജൂ​ലൈ നാ​ലി​നാ​ണ് ജി​ല്ല ജ​ഡ്ജ് ആ​യു​ള്ള സ്ഥാ​ന​ക്ക​യ​റ്റം ലഭിച്ചത്. 2011 മു​ത​ല്‍ 16 വ​രെ ഏ​റ്റു​മാ​നൂ​ര്‍ കു​ടും​ബ​കോ​ടതിയിലും, 2016 മു​ത​ല്‍ 18 വ​രെ ആ​ല​പ്പു​ഴ എം.​എ.​സി.​ടി കോ​ട​തി ജ​ഡ്ജ് ആ​യി​രി​രുന്നു . തുടർന്നാണ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് ജ​ഡ്ജ് ആ​യി തൃ​ശൂ​രി​ലേ​ക്കു​ള്ള നി​യ​മ​നം.

 

Read Previous

കാര്‍ഷിക ഉപകരണങ്ങള്‍ വാങ്ങാന്‍ സബ്‌സിഡി നല്‍കുന്ന പദ്ധതിക്ക് അപേക്ഷിക്കാം

Read Next

രാജ്യത്ത് അഞ്ചാംഘട്ട ലോക്ക്ഡൗണിന് സാധ്യത

error: Content is protected !!