സാമൂഹിക മാധ്യമങ്ങളിലൂടെ വര്‍​ഗീയ പരാമര്‍ശം; മലപ്പുറത്ത് പൊലീസുകാരനെതിരെ പരാതി

social media, malappuram, police officer

മലപ്പുറം: സാമൂഹിക മാധ്യമത്തിലൂടെ പൊലീസുകാരന്‍ വര്‍ഗീയ പരാമര്‍ശം നടത്തിയതായി പരാതി. മലപ്പുറം തിരൂര്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ രജീഷിനെതിരെയാണ് പരാതി. എആര്‍ നഗര്‍ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയാണ് മലപ്പുറം എസ്പിക്ക് പരാതി നല്‍കിയത്.

‍ഡല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ കേരള പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഒരു പൊലീസുകാരനെതിരെ തന്നെ പരാതി ഉയര്‍ന്നിരിക്കുന്നത്. വര്‍ഗ്ഗീയ സ്വഭാവത്തിലുള്ള സന്ദേശങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് നേരത്തെ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Read Previous

ആ​ര്‍​എ​സ്‌എ​സ് ആ​ശ​യ​ങ്ങ​ള്‍ ഇ​ന്ത്യ​യെ കീ​ഴ​ട​ക്കു​ക​യാ​ണെ​ന്നും ര​ക്ത​ച്ചൊ​രി​ച്ചി​ല്‍ ഇ​നി​യും വ​ര്‍​ധി​ക്കു​മെ​ന്നും ഇ​മ്രാ​ൻ ഖാൻ

Read Next

‘അപമാനിക്കാന്‍ ശ്രമം; നിരപരാധിത്വം തെളിയിക്കും’; വിഎസ് ശിവകുമാര്‍

error: Content is protected !!