എസ് എൻ ഡി പി ഹൈസ്കൂളിൽ നിപ്പ വൈറസ് പ്രതിരോധ ബോധവത്കരണ പോസ്റ്റർ രചനാ മത്സരം’

മുവാറ്റുപുഴ: എസ് എൻ ഡി പി ഹൈസ്കൂളിൽ നിപ്പ വൈറസ് പ്രതിരോധ ബോധവത്കരണ പരിപാടിയുടെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചനാ മത്സരം നടത്തി. മാരകമായ ഈ വൈറസ് പടർന്നുപിടിക്കാനുള്ള സാധ്യതകളും പടരാതെ സൂക്ഷിക്കാൻ നാം സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും ചിത്രങ്ങളുടെയും സന്ദേശങ്ങളുടെയും സഹായത്തോടെ കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകളിൽ പ്രതിപാദിച്ചു.


മത്സരത്തിൽ 15 വിദ്യാർത്ഥി കൾ പങ്കെടുത്തു. ഒൻപതാം ക്ലാസ് വിദ്യാർത്ഥി മാസ്റ്റർ അലി അക്‌ബർ തയ്യാറാക്കിയ പോസ്റ്റർ മികച്ച പോസ്റ്റർ ആയി തെരഞ്ഞെടുത്തു. തുടർന്ന്
മുവാറ്റുപുഴ താലൂക്ക് ആശുപത്രിയിലെ ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് നിപ പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ച്
ക്ലാസ് എടുത്തു.

 

11 RDads Place Your ads small

Avatar

News Editor

Read Previous

എറണാകുളം സെൻട്രൽ സ്റ്റേഷനിലെ സിഐ നവാസിനെ കണ്ടെത്തി.

Read Next

പക വളർന്ന് വളർന്ന് സൗമ്യ പുഷ്പാകരന്റെ കൊലപാതകത്തിൽ കലാശിച്ചു; പോലീസ് പറയുന്നതിങ്ങനെ

error: Content is protected !!