ഗാന്ധിമാരും വാദ്രമാരും അഴിമതിയുടെ ‘ഫാമിലി പാക്കേജ്​’: സ്​മൃതി ഇറാനി

ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധിക്കെതിരെ ആഞ്ഞടിച്ച്‌​ കേന്ദ്രമന്ത്രി സ്​മൃതി ഇറാനി. ഗാന്ധിമാരും വാദ്രമാരും അഴിമതിയുടെ ‘ഫാമിലി പാക്കേജ്​’ ആണെന്ന് സ്​മൃതി ഇറാനി. ചില മാധ്യമ വാര്‍ത്തകളെ ഉദ്ധരിച്ചുകൊണ്ടായിരുന്നു രാഹുലിനെതിരെ സ്​മൃതിയുടെ കടന്നാക്രമണം.

റോബര്‍ട്ട്​ വാ​ദ്ര ഭൂമി കുംഭകോണത്തി​​െന്‍റ ഒരു ഭാഗം മാത്രമാണെന്നും പിടിച്ചെടുത്ത രേഖകള്‍ ഇതാണ്​ തെളിയിക്കുന്നതതെന്നും സ്​മൃതി ഇറാനി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. രാഹുല്‍ഗാന്ധിയും ആയുധ ഇടപാടുകാരന്‍ സഞ്​ജയ്​ ഭണ്ഡാരിയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന വിവരങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്​. അഴിമതിയുടെ യഥാര്‍ഥ മുഖമാണ്​ രാഹുല്‍ഗാന്ധിയുടേത്​. ഇക്കാര്യങ്ങള്‍ രാഹുല്‍ വാര്‍ത്താസമ്മേളനം വിളിച്ചു​ചേര്‍ത്ത്​ വിശദീകരിക്കണമെന്നും സഞ്​ജയ്​ ഭണ്ഡാരിയുമായുള്ള ബന്ധത്തെ കുറിച്ച്‌​ വ്യക്തമാക്കണമെന്നും സ്​മൃതി പറഞ്ഞു.

കോണ്‍ഗ്രസ്​ കഴിഞ്ഞ 70 വര്‍ഷത്തോളമായി അഴിമതി മാത്രമാണ്​ രാജ്യത്തിന്​ നല്‍കിയത്​. ഗാന്ധി-വാദ്ര കുടുംബം രാജ്യത്തെ ചൂഷണം ചെയ്യുകയായിരുന്നുവെന്നും സ്​മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു.

Read Previous

തട്ടിക്കൊണ്ടു പോയ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

Read Next

നളിനി നെറ്റോയുടെ സഹോദരന്‍ ആര്‍ മോഹനന്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാകും

Leave a Reply

error: Content is protected !!