സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് വീണ്ടും സഭയുടെ നോട്ടീസ്

വയനാട് : സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് വീണ്ടും സഭയുടെ നോട്ടീസ്. കാനോന്‍ നിയമപ്രകാരം കന്യാസ്ത്രീ പാലിക്കേണ്ട ചട്ടങ്ങള്‍ ലംഘിച്ചെന്ന് നോട്ടീസില്‍ പറയുന്നു.

Atcd inner Banner

സഭയില്‍ നിന്ന് പുറത്തുപോകണം ഇല്ലെങ്കില്‍ പുറത്താക്കുമെന്ന് സഭ അറിയിച്ചു. മുമ്ബ് രണ്ടുതവണ സഭ സിസ്റ്റര്‍ക്ക് നോട്ടീസ് അയച്ചിരുന്നു. ഇതിന് സിസ്റ്റര്‍ മറുപടി നല്‍കുകയും ചെയ്തിരുന്നു. ഏപ്രില്‍ 16 നാണ് കാരണം കാണിക്കല്‍ നോട്ടീസില്‍ സിസ്റ്ററിന് നല്‍കിയിരിക്കുന്ന അവസാന തീയതി.

സിസ്റ്റര്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തത് പ്രധാന കുറ്റമായി സഭ കാണുന്നു. മാത്രമല്ല കാറു വാങ്ങിയതും ശമ്ബളം മഠത്തിന് നല്‍കാത്തതും ദാരിദ്ര വ്രതത്തിന് വിരുദ്ധമാണെന്നും നോട്ടീസില്‍ പറയുന്നു.

RD Staff Ads inner Bottom

Leave A Reply

Your email address will not be published.