സിന്ധു ഉല്ലാസിന്റെ കവിതസമാഹാരം ഡോ. സുനില്‍ പി ഇളയിടം പ്രകാശനം ചെയ്യും.

SINDHU ULLAS,KAVITH,RASHTRADEEPAM

സിന്ധു ഉല്ലാസിന്റെ വെയില്‍ എഴുതിയ ചിത്രങ്ങള്‍ എന്ന കവിത സമാഹാരം ഡോ. സുനില്‍ പി ഇളയിടം പ്രകാശനം ചെയ്യും. കാലടി സംസ്‌കത സര്‍വ്വകല ശാല ജീവനക്കാരിയും മൂവാറ്റുപുഴ വാഴപ്പിള്ളി ചാരുതയില്‍ ഉല്ലാസിന്റെ ഭാര്യയുമായ സിന്ധു ഉല്ലാസ് എഴുതിയ രണ്ടാമത് കവിതാസമാഹാരമാണ് വെയില്‍ എഴുതിയ ചിത്രങ്ങള്‍ .

പുരോഗമന കലാസാഹിത്യ സംഘം മൂവാറ്റുപുഴ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ 20ന് വൈകുന്നേരം 5ന് മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് ഹാളില്‍ ചേരുന്ന യോഗത്തിലാണ് പുസ്തക പ്രകാശനം. എം ജി സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗവും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സമിതിയംഗവുമായ ഡോ. അജി സി പണിക്കര്‍ പുസ്തകം ഏറ്റുവാങ്ങും. സംഘം ഏരിയ പ്രസിഡന്റ് എ.എല്‍ രാമന്‍ കുട്ടി ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി സി.ആര്‍.ജനാര്‍ദ്ദനന്‍ സ്വാഗതം പറയും. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് എ പി മുരളീധരന്‍, സാഹിത്യ സംഘം സംസ്ഥാന സമിതിയംഗം ജയകുമാര്‍ ചെങ്ങമനാട്, ജില്ലാ സെക്രട്ടറി ജോഷി ഡോണ്‍ബോസ്‌കോ, കവി ജിനീഷ്ലാല്‍ രാജ്, കുമാര്‍ കെ മുടവൂര്‍, എന്‍ വി പീറ്റര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

Avatar

Chief Editor

Read Previous

പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ച യുവാവ് തൂങ്ങിമരിച്ച നിലയില്‍

Read Next

ടി​ക്ക​റ്റ് ന​ല്‍​കി​യി​ല്ലെ​ങ്കി​ല്‍ ക​ണ്ട​ക്ട​റു​ടെ ലൈ​സ​ന്‍​സ് റദ്ദാക്കിയേക്കും

error: Content is protected !!