മകളെ ക്രൂരമായി മര്‍ദ്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നു; ഭര്‍ത്താവിനെതിരെ പരാതിയുമായി നടി ശ്വേത തിവാരി

ഭര്‍ത്താവ് മകളെ മര്‍ദ്ദിക്കുന്നുവെന്ന് പരാതിയുമായി നടി ശ്വേത തിവാരി. മകള്‍ പാലക്കിനെ ഭര്‍ത്താവ് അഭിനവ് നിരന്തരമായി മര്‍ദ്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നുവെന്നാണ് ശ്വേത തിവാരിയുടെ പരാതി.

അഭിനവ് സ്ഥിരമായി മദ്യപിക്കുന്നയാളാണ്. മകള്‍ പാലക്കിനെ അഭിനവ് നിരന്തരം മര്‍ദ്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നു. മോഡലിംഗ് ചിത്രങ്ങളുടെ പേരില്‍ പരിഹസിക്കുകയും ചെയ്യുകയാണ്- ശ്വേത തിവാരി പരാതിയില്‍ പറയുന്നു. തുടര്‍ന്ന് പൊലീസ് അഭിനവിനെ ചോദ്യം ചെയ്‍തതായും റിപ്പോര്‍ട്ടുണ്ട്.

നടൻ രാജാ ചൌധരിയാണ് ശ്വേതയുടെ ആദ്യ ഭര്‍ത്താവ്. 1998ല്‍ നടൻ രാജാ ചൌധരിയുമായി നടന്ന വിവാഹബന്ധം 2007ലാണ് ശ്വേത അവസാനിപ്പിച്ചത്. ശ്വേതയുടെയും രാജാ ചൌധരിയുടെയും മകളാണ് പാലക്. ശ്വേതയും അഭിനവും 2016ലാണ് വിവാഹിതരായത്. ഇവര്‍ക്ക് ഒരു ആണ്‍കുട്ടിയുമുണ്ട്.

Read Previous

രാ​ജ​സ്ഥാ​നി​ല്‍ ശ്യാ​മ​പ്ര​സാ​ദ് മു​ഖ​ര്‍​ജി​യു​ടെ പ്ര​തി​മ ത​ക​ര്‍​ത്തു

Read Next

ഉരുള്‍പൊട്ടല്‍ ഭീഷണിയില്‍ കുറിച്യര്‍മല: 100 കുടുംബങ്ങളെ മാറ്റി

error: Content is protected !!