രാജ്യത്ത് 1500 ഐഎഎസ് ഓഫീസർമാരുടെ കുറവുണ്ടെന്ന് കേന്ദ്രസർക്കാർ

ദില്ലി: രാജ്യത്ത് 1500 ഐഎഎസ് ഓഫീസർമാരുടെ കുറവുണ്ടെന്ന് കേന്ദ്രസർക്കാർ ലോക്സഭയിൽ പറഞ്ഞു. ആകെ ആവശ്യമായ 6699 ഓഫീസർമാരാണ് വേണ്ടതെങ്കിലും ഇപ്പോൾ 5205 പേരേ ഉള്ളൂവെന്ന് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം പറഞ്ഞു.

ഈ കുറവ് നികത്താനാണ് ഐഎഎസിലേക്കുള്ള വാർഷിക റിക്രൂട്ട്‌മെന്റ് സംഖ്യ 1998 ൽ 55 ആയിരുന്നത് 2013 ൽ 180 ആക്കിയതെന്നും മന്ത്രാലയം പറഞ്ഞു.

പ്രമോഷൻ വഴി ഉദ്യോഗസ്ഥർക്ക് ഐഎഎസ് പദവി നൽകാനുള്ള സെലക്ഷൻ കമ്മിറ്റി യോഗങ്ങൾ ചേരുന്നതിന് നടപടികൾ സ്വീകരിച്ചതായും കേന്ദ്ര മാനവ വിഭവ ശേഷി സഹമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു.

11 RDads Place Your ads small

Avatar

News Editor

Read Previous

ബിജെപി തിടുക്കം കാണിക്കുന്നത് പോലെ തീരുമാനം കൈക്കൊള്ളാൻ കഴിയില്ല: കർണാടക സ്പീക്കർ

Read Next

സെഡ് കെ ടേക്കോ ലാന ടെക്നോളജീസ് ഡ്രീംസ് ആന്‍ഡ് ഡ്രീംസ് മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യപിച്ചു,അച്ചടി മാധ്യമങ്ങളിലെ മികച്ച അന്വേഷണാത്മക റിപ്പോര്‍ട്ടിംഗിനുള്ള പുരസ്‌കാരം ആര്‍. ജയചന്ദ്രന് ,ടെലിവിഷന്‍ മാധ്യമ അവാര്‍ഡുകള്‍ ഷീജക്കും അസ്ലമിനും

error: Content is protected !!