വോട്ടിംഗ് മെഷീനുണ്ടെങ്കില്‍ ലണ്ടനിലും താമര വിരിയും: ശിവസേന

WELLWISHER ADS RS

മും​ബ​യ്:​ ​ബി.​ജെ.​പി​യെ​ ​രൂ​ക്ഷ​മാ​യി​ ​പ​രി​ഹ​സി​ച്ച്‌ ​ശി​വ​സേ​നാ​ ​മു​ഖ​പ​ത്ര​മാ​യ​ ​സാ​മ്‌​ന.​ ​വോ​ട്ടിം​ഗ് ​മെ​ഷീ​നും​ ​’​പൊ​ള്ള​യാ​യ​ ​ആ​ത്മ​വി​ശ്വാ​സ​’​വു​മു​ണ്ടെ​ങ്കി​ല്‍​ ​ല​ണ്ട​നി​ലും​ ​അ​മേ​രി​ക്ക​യി​ലും​വ​രെ​ ​’​താ​മ​ര​’​ ​വി​രി​യു​മെ​ന്നാ​ണ് ​പ​രി​ഹാ​സം.​ കൂ​ടാ​തെ,​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​ക്കും​ ​രൂ​ക്ഷ​ ​വി​മ​ര്‍​ശ​ന​മു​ണ്ട്.​ ​മ​ഹാ​രാ​ഷ്ട്ര​യി​ല്‍​ ​ശി​വ​സേ​ന​യു​മാ​യു​ള്ള​ ​സ​ഖ്യ​ത്തി​ന് ​ബി.​ജെ.​പി.​ ​ശ്ര​മം​ ​തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് ​വി​മ​ര്‍​ശ​നം.

അ​യോ​ധ്യ​യി​ല്‍​ ​രാ​മ​ക്ഷേ​ത്രം​ ​നി​ര്‍​മി​ക്കു​മെ​ന്ന​ ​വാ​ഗ്‌​ദാ​നം​ ​എ​ന്തു​കൊ​ണ്ട് ​പാ​ലി​ക്കാ​ന്‍​ ​ക​ഴി​ഞ്ഞി​ല്ല​?​ ​എ​ന്ന​ചോ​ദ്യ​ത്തി​നൊ​പ്പം​ ​ജ​ന​ങ്ങ​ള്‍​ ​അ​നു​ഭ​വി​ക്കു​ന്ന​ ​ബു​ദ്ധി​മു​ട്ടു​ക​ള്‍​ക്ക് ​പ​രി​ഹാ​രം​ ​കാ​ണു​ന്ന​തി​നു​പ​ക​രം​ ​ധാ​ര്‍​ഷ്ട്യ​മാ​ണ് ​ബി.​ജെ.​പി.​ ​നേ​താ​ക്ക​ളി​ല്‍​ ​കാ​ണു​ന്ന​തെ​ന്നും​ ​മു​ഖ​പ്ര​സം​ഗം​ ​പ​റ​യു​ന്നു. 24,000​ ​അ​ദ്ധ്യാ​പ​ക ​ത​സ്തി​ക​ക​ളാ​ണ് ​മ​ഹാ​രാ​ഷ്ട്ര​യി​ല്‍​ ​ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന​ത്.​ ​ക​ര്‍​ഷ​ക​ര്‍​ ​പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്.​ ​എ​ന്നാ​ല്‍​ ​ഭ​രി​ക്കു​ന്ന​വ​ര്‍​ക്ക് ​തി​ര​ഞ്ഞെ​ടു​പ്പു​ വി​ജ​യ​ത്തി​ല്‍​ മാ​ത്ര​മാ​ണ് ​ആ​ശ​ങ്ക​യെ​ന്നും​ ​മു​ഖ​പ്ര​സം​ഗം​ ​കു​റ്റ​പ്പെ​ടു​ത്തു​ന്നു.

Subscribe to our newsletter

Leave A Reply

Your email address will not be published.