ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത് അന്തരിച്ചു

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഡല്‍ഹി മുന്‍ മുഖ്യ മന്ത്രിയുമായിരുന്ന ഷീലാ ദീക്ഷിത് (81)അന്തരിച്ചു. ശനിയാഴ്ച വൈകിട്ട് നാലിന് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മുന്‍ കേരളാ ഗവര്‍ണര്‍ ആയിരുന്നു.1938 മാര്‍ച്ച് 31ന് ബ്രിട്ടിഷ് ഇന്ത്യയിലെ കപൂര്‍ത്തലയിലാണ് ജനനം. പരേതനായ വിനോദ് ദീക്ഷിത് ആണ് ഭര്‍ത്താവ്. മക്കള്‍ : സന്ദീപ് ദീക്ഷിത്, ലതികാ ദീക്ഷിത്.

മൂന്ന് തവണ ഡെല്‍ഹി മുഖ്യമന്ത്രിയായി.ഡല്‍ഹിയുടെ ചരിത്രത്തിലെ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രിയാണ് ഷീല. നിലവില്‍ ഡല്‍ഹി പിസിസി അധ്യക്ഷയായിരുന്നു. 1998 മുതല്‍ 2013 വരെയാണ് ഡല്‍ഹിയില്‍ മുഖ്യമന്ത്രിയായത്. 2013-ല്‍ ന്യൂഡല്‍ഹി നിയമസഭാ മണ്ഡലത്തില്‍ മത്സരിച്ച ഷീല ദീക്ഷിത് ആം ആദ്മി പാര്‍ട്ടിയുടെ ചെയര്‍മാന്‍ അരവിന്ദ് കെജ്രിവാളിനോട് പരാജയപ്പെടുകയായിരുന്നു. ഈ തെരഞ്ഞെടുപ്പുകാലത്തും പ്രചരണരംഗത്ത് ശക്തമായ സാന്നിധ്യമായിരുന്നു.

2014 മാര്‍ച്ച് 11-നു കേരള ഗവര്‍ണറായി ഷീല ദീക്ഷിത് സ്ഥാനമേറ്റെടുത്തു, 2014 ല്‍ നരേന്ദ്രമോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം യുപിഎ. സര്‍ക്കാര്‍ നിയമിച്ച പന്ത്രണ്ടോളം ഗവര്‍ണര്‍മാരെ നീക്കാന്‍ ശ്രമിച്ചിരുന്നു ഇതോടെ രാജിവെക്കുകയായിരുന്നു.

Read Previous

ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത് അന്തരിച്ചു

Read Next

കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി എം. സി.എ എന്‍ട്രന്‍സ് പരീക്ഷയില്‍ ഗൗരിലക്ഷ്മിക്ക് ഒന്നാം റാങ്ക്

error: Content is protected !!