ഷെയ്നിന്റെ സിനിമാ വിലക്ക് നീങ്ങുന്നു: ഉല്ലാസം സിനിമയുടെ ഡബ്ബിം​ഗ് ഉടൻ പൂർത്തിയാക്കുമെന്ന് ഷെയ്ൻ നി​ഗം

SHEIN NIGAM, PRODUCERS ASSOSSIATION

കൊച്ചി: നടൻ ഷെയ്ൻ നി​ഗമിന് ഏർപ്പെടുത്തിയ സിനിമാ വിലക്ക് നീങ്ങുന്നു. ഉല്ലാസം സിനിമയുടെ ഡബ്ബിം​ഗ് ഉടൻ പൂർത്തിയാക്കുമെന്ന് ഷെയ്ൻ നി​ഗം പറഞ്ഞു. ‘അമ്മ’യുടെ യോഗത്തിലാണ് ഷെയ്ൻ തീരുമാനം അറിയിച്ചത്. വെയിൽ, ഖുർബാനി സിനിമകളുടെ ചിത്രീകരണവും പൂർത്തിയാക്കാൻ തയ്യാറാണെന്ന് ഷെയ്ൻ പറഞ്ഞു. ഇക്കാര്യങ്ങൾ അമ്മ ഭാരവാഹികൾ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ അറിയിക്കും. പ്രശ്നങ്ങളെല്ലാം തീർന്നുവെന്ന് മോഹൻലാൽ പ്രതികരിച്ചു.

ഉല്ലാസം സിനിമയുടെ ഡബ്ബിം​ഗ് നടത്താതിരിക്കുകയും വെയിൽ, കുർബാനി സിനിമകളുടെ ചിത്രീകരണം മുടങ്ങുകയും ചെയ്തതോടെയാണ് നിർമ്മാതാക്കളുടെ സംഘടന ഷെയ്ന് വിലക്കേർപ്പെടുത്തിയത്. സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയും, ഫെഫ്കയും അടക്കമുള്ള സംഘടനകൾ പ്രശ്നം ത്തുതീർപ്പാക്കാൻ ഇടപെടുകയും ചെയ്തു.

Read Previous

താക്കോൽദാന ശസ്ത്രക്രിയയിലൂടെയാണ് രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായത്: ടി പി സെൻകുമാർ

Read Next

‘ഫ്രീ കശ്മീർ’ എന്ന പോസ്റ്റര്‍ ഉയര്‍ത്തി; വിദ്യാർത്ഥിനിക്കെതിരെ രാജ്യദ്രോഹക്കേസ്

error: Content is protected !!