ഷംസീര്‍.. ജയിലില്‍ പോയി കുഞ്ഞനന്തനെ എണ്ണയിട്ട് കുളിപ്പിച്ചുകൊടുക്കണം; കിര്‍മ്മാണിയുടെ കാലുതിരുമ്മലും കൊടി സുനിയുടെ തുണി അലക്കലുമാണ് നിങ്ങള്‍ക്ക് ചേരുക

ഷംസീറിനെതിരെ ആഞ്ഞടിച്ച് ഡീന്‍ കുര്യാക്കോസ്

WELLWISHER ADS RS

കാസര്‍കോട്: കുഞ്ഞനന്തന്‍ മനുഷ്യസ്നേഹിയെന്ന എ.എന്‍. ഷംസീര്‍ എം.എല്‍.എയുടെ വാക്കുകള്‍ക്കെതിരെ ആഞ്ഞടിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്. രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സി.പി.എം കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയില്‍ ടി.പി വധക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന കുഞ്ഞനന്തന്‍ മനുഷ്യസ്നേഹിയെന്ന എ.എന്‍. ഷംസീറിന്റെ പരാമര്‍ശമാണ് ഡീന്‍ കുര്യാക്കോസിനെ പ്രകോപിതനാക്കിയത്. തന്റെ ഫേസ്ബുക്കില്‍ പോസ്റ്റിലാണ് ഷംസീറിന്റെ വാക്കുകളിലെ പൊള്ളത്തരങ്ങളെ ഡീന്‍ തുറന്നുകാട്ടിയത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം:

ശ്രീ.എ.എന്‍.ഷംസീര്‍ ….

നിങ്ങള്‍ മരം വെട്ടുന്ന കോടാലി കൊണ്ട് ചന്ദ്രശേഖരന്റെ മുഖം കൊത്തി നുറുക്കിയ ‘മനുഷ്യ സ്‌നേഹിയായ ‘ ഷാഫിയുടെ അതേ കരങ്ങളില്‍ വരണമാല്യം കൊടുക്കാന്‍ ഓടിയെത്തവനാണ് …
ബെന്‍സ് കാറില്‍ തന്നെ അവന്റെ കല്യാണ സവാരി നടന്നുവെന്ന് ഉറപ്പു വരുത്തിയവനാണ്…
മലയാളിക്ക് കാപാലികതയായി അനുഭവപ്പെടുന്നതാണ് നിങ്ങള്‍ക്ക് ‘മനുഷ്യ സ്‌നേഹം’ …

ഷംസീര്‍ എം.എല്‍.എ പണി നിര്‍ത്തി വിയ്യൂര്‍ ജയിലില്‍ പോയി കൊടി സുനിയുടെ വസ്ത്രം മുഷിഞ്ഞിട്ടുണ്ടെങ്കില്‍ അലക്കി കൊടുക്കണം …

ഷാഫിയുടെയും കിര്‍മാണിയുടെയും കാലു തിരുമ്മി കൊടുക്കണം …
കുഞ്ഞനന്തനെ എണ്ണയിട്ടു കുളിപ്പിച്ചു കൊടുക്കണം …
പരിഷ്‌കൃത കേരളത്തിന്റെ നിയമനിര്‍മ്മാണ സഭയില്‍ ഷംസീറിരിക്കുന്നത് മുഴുവന്‍ മലയാളികള്‍ക്കും അപമാനമാണ് …
വിയ്യൂര്‍ ജയിലില്‍ ഇവരുടെ അലക്കുകാരനായിരിക്കുന്നതായിരിക്കും താങ്കള്‍ക്ക് അലങ്കാരമാവുക …

കുഞ്ഞനന്തനെ സമാധാനത്തിന്റെ നോബേല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്യാന്‍ പിണറായി യജമാനനോട് ആവശ്യപ്പെടാനും താങ്കള്‍ ഒരു നിമിഷം വൈകിക്കരുത് …

ശ്രീ.എ.എൻ.ഷംസീർ ….നിങ്ങൾ മരം വെട്ടുന്ന കോടാലി കൊണ്ട് ചന്ദ്രശേഖരന്റെ മുഖം കൊത്തി നുറുക്കിയ 'മനുഷ്യ സ്നേഹിയായ ' ഷാഫിയുടെ അതേ കരങ്ങളിൽ വരണമാല്യം കൊടുക്കാൻ ഓടിയെത്തവനാണ് …ബെൻസ് കാറിൽ തന്നെ അവന്റെ കല്യാണ സവാരി നടന്നുവെന്ന് ഉറപ്പു വരുത്തിയവനാണ്…മലയാളിക്ക് കാപാലികതയായി അനുഭവപ്പെടുന്നതാണ് നിങ്ങൾക്ക് 'മനുഷ്യ സ്നേഹം' … ഷംസീർ എം.എൽ.എ പണി നിർത്തി വിയ്യൂർ ജയിലിൽ പോയി കൊടി സുനിയുടെ വസ്ത്രം മുഷിഞ്ഞിട്ടുണ്ടെങ്കിൽ അലക്കി കൊടുക്കണം … ഷാഫിയുടെയും കിർമാണിയുടെയും കാലു തിരുമ്മി കൊടുക്കണം …കുഞ്ഞനന്തനെ എണ്ണയിട്ടു കുളിപ്പിച്ചു കൊടുക്കണം …പരിഷ്കൃത കേരളത്തിന്റെ നിയമനിർമ്മാണ സഭയിൽ ഷംസീറിരിക്കുന്നത് മുഴുവൻ മലയാളികൾക്കും അപമാനമാണ് …വിയ്യൂർ ജയിലിൽ ഇവരുടെ അലക്കുകാരനായിരിക്കുന്നതായിരിക്കും താങ്കൾക്ക് അലങ്കാരമാവുക …കുഞ്ഞനന്തനെ സമാധാനത്തിന്റെ നോബേൽ സമ്മാനത്തിന് ശുപാർശ ചെയ്യാൻ പിണറായി യജമാനനോട് ആവശ്യപ്പെടാനും താങ്കൾ ഒരു നിമിഷം വൈകിക്കരുത് …

Posted by Dean Kuriakose on Tuesday, February 19, 2019

Subscribe to our newsletter

Leave A Reply

Your email address will not be published.