ഷംന കാസിമിന്റെ കൈയ്യില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച നാലംഗ സംഘം പിടിയില്‍

നടി ഷംന കാസിമിന്റെ കൈയ്യില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച നാലംഗ സംഘം പിടിയില്‍. നടിയുടെ കൊച്ചിയിലെ വീട്ടിലാണ് സംഘം എത്തിയത്. വിവാഹാലോചനയുമായാണ് തട്ടിപ്പു സംഘം വീട്ടിലെത്തിയതെന്നും പിന്നീട് പണം നല്‍കിയില്ലെങ്കില്‍ തട്ടിക്കളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും നടി പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് പോലീസ് നാല് പേരെ അറസ്റ്റ് ചെയ്തു. ഷംനയുടെ അമ്മയുടെ പരാതിയില്‍ മരട് പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.

Related News:  എറണാകുളം ജില്ലയില്‍ മാസ്‌ക് ധരിക്കാത്തവരെയും സാമൂഹിക അകലം പാലിക്കാത്തവരെയും കസ്റ്റഡിയില്‍ എടുത്തു

തൃശ്ശൂര്‍ സ്വദേശികളായ അഷ്റഫ്, രമേശ്, റഫീഖ്, ശരത് എന്നിവരെയാണ് നടിയെ ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസില്‍ ഇനി പിടികൂടാനുള്ള പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായും പോലീസ് പറഞ്ഞു.

Read Previous

വെള്ളാപ്പള്ളിയോട് അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന എസ്എന്‍ഡിപി സെക്രട്ടറിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Read Next

വിവാഹത്തിനായി കേരളത്തിലേയ്ക്ക് എത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ ഇളവ് നല്‍കും

error: Content is protected !!