ഷംന കേസ്; മുഖ്യ പ്രതിയായ മേക്കപ്പ് ആര്‍ട്ടിസ്റ്റ് അറസ്റ്റില്‍

ഷംന കാസിമിനെ ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ മുഖ്യ പ്രതിയായ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ അറസ്റ്റു ചെയ്തു. സിനിമയിലെ മേക്കപ്പ് മാനായ ഹാരിസ് എന്നയാളാണ് പിടിയിലായത്.

ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സാഖറെ പറഞ്ഞു. ഷംനയുടെ കേസിന് പുറമേ വെറെ ഏഴ് കേസുകള്‍ പ്രതികള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സിറ്റി പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി.

Related News:  എറണാകുളം ജില്ലയില്‍ മാസ്‌ക് ധരിക്കാത്തവരെയും സാമൂഹിക അകലം പാലിക്കാത്തവരെയും കസ്റ്റഡിയില്‍ എടുത്തു

ഷംന കേസില്‍ ഇതുവരെ ആകെ എട്ടുപേര്‍ അറസ്റ്റിലായിട്ടുണ്ട്. അതേസമയം, കേസുമായി ബന്ധപ്പെട്ട് സിനിമാ മേഖലയിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി നാല് താരങ്ങളില്‍നിന്ന് പോലീസ് വിവരങ്ങള്‍ തേടി.

Read Previous

കോഴിക്കോട്-വയനാട് ദേശീയ പാതയില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു

Read Next

സാങ്കേതിക സര്‍വ്വകലാശാല നാളെ മുതല്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി വെച്ചു

error: Content is protected !!