വായ്പകള്‍ക്ക് 3 മാസം മോറട്ടോറിയം: പലിശ നിരക്ക് 0.75ശതമാനം കുറച്ചു

shakthidas kanth, rbi

ഡല്‍ഹി: ധനമന്ത്രി നിര്‍മല സീതാരാമന്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചതിന്റെ അടുത്തദിവസംതന്നെ ആര്‍ബിഐ റിപ്പോ നിരക്ക് മുക്കാല്‍ ശതമാനം കുറച്ചു. ഇതോടെ റിപ്പോ നിരക്ക് 4.4 ശതമാനമായി കുറഞ്ഞു. കാഷ് റിസര്‍വ് റേഷ്യോയില്‍ ഒരുശതമാനവും കുറവുവരുത്തിയിട്ടുണ്ട്. ഇതോടെ സിആര്‍ആര്‍ മൂന്നുശതമാനമായി. എംപിസി യോഗത്തിനുശേഷം ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.

ആര്‍ബിഐയുടെ തീരുമാനത്തോടെ 3.74 ലക്ഷം കോടി രൂപ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിരക്ക് കാര്യമായി കുറച്ചതോടെ വായ്പ പലിശകള്‍ കുറയ്ക്കാന്‍ ബാങ്കുകള്‍ നിര്‍ബന്ധിതരാകും.

പ്രധാന തീരുമാനങ്ങള്‍: റിവേഴ്‌സ് റിപ്പോ റേറ്റ് 90 ബേസിസ് പോയന്റ് കുറച്ചു. ഇതോടെ നിരക്ക് 4 ശതമാനമാകും.
നിരക്കുകള്‍ കുറച്ചത്‌ വിപണിയില്‍ പണലഭ്യതവര്‍ധിപ്പിക്കാന്‍.
വായ്പ തിരിച്ചടയ്ക്കാന്‍ മൂന്നുമാസം മൊറട്ടോറിയം പ്രഖ്യാപിച്ചു. ബാങ്കുകള്‍ക്കും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകം.
എംപിസിയിലെ ആറുപേരില്‍ നാലുപേരും നിരക്ക് കുറയ്ക്കലിനെ അനുകൂലിച്ചു.
പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് നിരക്കുകുറയ്ക്കുന്നതെന്ന് ആര്‍ബിഐ ഗവര്‍ണര്‍.
കാഷ് റിസര്‍വ് റേഷ്യോ ഒരുശതമാനം കുറച്ചു. ഇതോടെ സിആര്‍ആര്‍ 3 ശതമാനമായി.
ഭക്ഷ്യധാന്യ ഉത്പാദനം വര്‍ധിക്കുന്നതോടെ വിലകുറയും.
അസംസ്‌കൃത എണ്ണവിലകുറയുന്നത് രാജ്യത്തിന് ആശ്വാസമെന്ന് ദാസ്.
നിരക്ക് കുറച്ചതോടെ ഓഹരി വിപണിയില്‍ മുന്നേറ്റം.

Read Previous

സെൽഫ് ക്വാറന്റൈൻ ആവശ്യപ്പെട്ട ഡോക്ടർക്ക് കൊവിഡ് 19 ചികിത്സയ്ക്കുള്ള പ്രത്യേക ചുമതല

Read Next

രാ​ജ്യ​ത്ത് കൊ​റോ​ണ ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 17 ആ​യി

error: Content is protected !!