റോക്കട്രിയില്‍ സൂര്യയും ഷാരൂഖും

റോക്കട്രി ദി നമ്പി എഫക്ട് എന്ന സിനിമയിലൂടെ സംവിധായക വേഷമണിയുകയാണ് നടന്‍ ആര്‍. മാധവന്‍. ആനന്ദ് മഹാദേവനൊപ്പം സംവിധാനത്തിലേക്ക് കാലെടുത്തു വെക്കുന്ന മാധവന്‍റെ ആദ്യ ചിത്രത്തില്‍ സൂര്യ അതിഥി വേഷത്തില്‍ എത്തുമെന്നാണ് കേള്‍ക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഇതു വരെ സംഭവിച്ചിട്ടില്ല.

മണിരത്നത്തിന്‍റെ ആയുധ എഴുത്ത് എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിച്ച സൂര്യയും മാധവനും അന്നുമുതലേ മികച്ച സുഹൃത്തുക്കളാണ്. സൂര്യയുടെ 2ഡി എന്‍റര്‍ടെയിന്‍മെന്‍റ് നിര്‍മ്മിച്ച മഗളിര്‍ മട്ടും എന്ന ജ്യോതിക ചിത്രത്തില്‍ മാധവന്‍ അതിഥിയായി വന്നിരുന്നു.

സിനിമയുടെ ഹിന്ദി പതിപ്പില്‍ ഷാഹ് റൂഖ് ഖാനും അതിഥി വേഷത്തില്‍ എത്തുന്നുണ്ട് എന്ന വാര്‍ത്തകളും പുറത്തു വരുന്നുണ്ട്. ഷാ റൂഖ് ഖാന്‍റെ ഏറ്റവും പുതിയ ചിത്രമായ സീറോയില്‍ മാധവന്‍ അതിഥി വേഷത്തിലെത്തിയിരുന്നു. ശാസ്ത്രജ്‍ഞന്‍ നമ്പി നാരായണന്‍റെ ജീവിത കഥ പറയുന്ന സിനിമയാണ് റോക്കട്രി – ദി നമ്പി എഫക്ടില്‍.

RD Staff Ads inner Bottom

Leave A Reply

Your email address will not be published.