രാജ്യവിരുദ്ധ പോസ്റ്റര്‍ പതിച്ചു; എസ്‌എഫ്‌ഐ യൂണിറ്റിനെതിരെ കേസ്

SFI, POSTER

പാലക്കാട്: മലമ്പുഴ ഗവണ്‍മെന്റ് ഐടിഐയിലെ എസ്‌എഫ്‌ഐ കോളജ് യൂണിറ്റിനെതിരെ പൊലീസ് കേസെടുത്തു. കാമ്പസിനകത്ത് രാജ്യവിരുദ്ധ പോസ്റ്റര്‍ പതിച്ചെന്ന പരാതിയിലാണ് യൂണിറ്റിനെതിരെ കേസെടുത്തിരിക്കുന്നത്. എബിവിപി പ്രവര്‍ത്തകരായ വിദ്യാര്‍ഥികള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് നടപടി. എന്തെങ്കിലും ഉദ്ദേശത്തോടെ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചതിന് ചുമത്തുന്ന ഐപിസി 153 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എസ്‌എഫ്‌ഐയുടെ കൊടിമരത്തിന് സമീപമായിരുന്നു പോസ്റ്റര്‍ പതിച്ചത്.

Read Previous

ഇസ്ലാമിക തീവ്രവാദികൾ പൊലീസിൽ ഉണ്ടെന്ന് കെ സുരേന്ദ്രൻ

Read Next

ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം ; കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് മുത്തച്ഛന്‍

error: Content is protected !!