കോടികൾ വിലമതിക്കുന്ന ഒരു സെക്‌സ് ടോയ്; നിര്‍മ്മിച്ചത് പതിനഞ്ച് വര്‍ഷമെടുത്ത്: ‘പേള്‍ റോയല്‍’ എന്ന് പേര് നല്‍കിയ ഈ സെക്‌സ് ടോയ്ക്ക് വില പന്ത്രണ്ട് കോടി രൂപ

SEX TOY, 12 CORERE RUPEES

കോടികളുടെ വിലയുടെ ഒരു സെക്‌സ് ടോയ് ഇപ്പോള്‍ ഓണ്‍ലൈന്‍ മേഖലയില്‍ ചര്‍ച്ചാവിഷയമാവുകയാണ്. ‘പേള്‍ റോയല്‍’ (Pearl Royal) എന്ന് പേര് നല്‍കിയ ഈ സെക്‌സ് ടോയ്ക്ക് പന്ത്രണ്ട് കോടി (12,73,27,500) രൂപയിലധികം വിലയുണ്ട്. ഓസ്‌ട്രേലിയന്‍ ജ്വല്ലറി ഡിസൈനറായ കോളിന്‍ ബേണ്‍ ആണ് പേള്‍ റോയിയുടെ നിര്‍മ്മാതാവ്.

ഇനി ഒരു സെക്‌സ് ടോയ്ക്ക് ഇത്രയ്ക്കും വില വന്നതെന്ന് എങ്ങനെയാണെന്നാണെങ്കില്‍ അതിനും കാരണമുണ്ട്. പേര് സൂചിപ്പിക്കുന്ന പോലെ തന്നെ പേള്‍ അഥവാ പവിഴം കൊണ്ടാണ് ഈ സെക്‌സ് ടോയ് നിര്‍മ്മിച്ചിരിക്കുന്നത്. ഒപ്പം രണ്ടായിരത്തോളം ഡയമണ്ടുകളും ഇതിന്റെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വില കൂടിയ സെക്‌സ് ടോയ് ആയ ‘പേള്‍ റോയല്‍’ പതിനഞ്ച് വര്‍ഷം എടുത്താണ് നിര്‍മ്മിച്ചിരിക്കുന്നത്. ഒരു കിലോയില്‍ താഴെയാണ് ഇതിന്റെ ഭാരം. സെക്‌സിന് ആളുകള്‍ നല്‍കുന്ന പ്രാധാന്യമാണ് ഇത് നിര്‍മ്മിക്കാന്‍ തന്നെ പ്രേരിപ്പിച്ചത് എന്നാണ് നിര്‍മ്മാതാവായ ബേണ്‍ പറയുന്നത്.

Read Previous

ബയോഗ്യാസ് പ്ലാന്‍റ് വൃത്തിയാക്കുന്നതിനിടെ അപകടം: മരണം മൂന്നായി

Read Next

ഗുഡ്‍വിൻ കമ്പനിയുടെ കോടികളുടെ നിക്ഷേപ തട്ടിപ്പ്; തൃശ്ശൂരിലെ ഷോറൂം തുറന്നില്ല

error: Content is protected !!