എരിവുള്ള ഭക്ഷണം ഇഷ്‌ടപ്പെടുന്നവര്‍ ലൈംഗികതയില്‍ മുന്നിൽ: കിടപ്പറയില്‍ പങ്കാളിയെ തൃപ്‌തിപ്പെടുത്താനും ലൈംഗികതയില്‍ മുന്‍‌കൈ എടുക്കാനും ഇക്കൂട്ടര്‍ തയ്യാറാകും

നാം കഴിക്കുന്ന ആഹാരവും ലൈംഗികതയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്നത് പലരുടെയും ആശങ്കയാണ്. ചില ഭക്ഷണങ്ങള്‍ ലൈംഗികതൃഷ്‌ണ വര്‍ദ്ധിപ്പിക്കുമ്പോള്‍ മറ്റ് ചില ആഹാരങ്ങള്‍ കിടപ്പറയില്‍ പുരുഷനെയും സ്‌ത്രീയേയും തളര്‍ത്തും.

ലൈംഗികതാല്‍പ്പര്യവും എരിവുള്ള ഭക്ഷണങ്ങളും തമ്മില്‍ ബന്ധമുണ്ടെന്നാണ് അമേരിക്കൻ വംശജരിൽ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. എരിവുള്ള ഭക്ഷണം ഇഷ്‌ടപ്പെടുന്നവർ മറ്റുള്ളവരേക്കാൾ ലൈംഗിക കാര്യങ്ങൾക്ക് മുൻതൂക്കം നൽകുന്നുണ്ടെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്.

കിടപ്പറയില്‍ പങ്കാളിയെ തൃപ്‌തിപ്പെടുത്താനും ലൈംഗികതയില്‍ മുന്‍‌കൈ എടുക്കാനും ഇക്കൂട്ടര്‍ തയ്യാറാകും. പങ്കാളിയുടെ ഇഷ്‌ടം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാനും പെരുമാറാനും ഇവര്‍ക്ക് കഴിയുന്നു. വ്യായാമം ചെയ്യാൻ ഇഷ്‌ടപ്പെടുകയും യാത്ര ചെയ്യാനും സംഗീതം കേള്‍ക്കാനും ആഗ്രഹിക്കുകയും ചെയ്യും.

അതേസമയം, എരിവുള്ള ഭക്ഷണം ഇഷ്‌ടപ്പെടുന്നവർ കിടപ്പറയില്‍ ആവേശമുള്ളവരാണെന്ന് പറയാന്‍ കഴിയില്ലെന്ന് ഒരു വിഭാഗം ആളുകള്‍ പറയുന്നു. ശാരീരിക, മാനസിക ആരോഗ്യവും പങ്കാളികൾ തമ്മിലുള്ള സ്‌നേഹത്തിന്റെ ആഴവും ലൈംഗിക താത്പര്യങ്ങളിൽ ഏറ്റകുറച്ചിലുണ്ടാക്കാം എന്നാണ് ഇവരുടെ നിഗമനം.

Read Previous

പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനം ഒഴിയുന്നു

Read Next

വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാൻ ക്ഷേത്രത്തിലേക്ക് മനുഷ്യവിസര്‍ജ്യം വലിച്ചെറിഞ്ഞു

error: Content is protected !!