മുതിര്‍ന്ന പുലിക്കളി കലാകാരന്‍ ചാത്തുണ്ണി വിടവാങ്ങി

pulikaly,thrissur,rashtradeepam, chathunny

തൃശൂര്‍: തൃശൂരിന്റെ പുലികാരണവര്‍ ചാത്തുണ്ണി (78) നിര്യാതനായി. വാര്‍ധക്യസഹജമായ രോഗത്താല്‍ വെള്ളിയാഴ്ച രാവിലെ കല്ലൂരിലെ വീട്ടിലാണ് അന്ത്യം സംഭവിച്ചത്. ആറുപതിറ്റാണ്ടോളം തൃശൂര്‍ പുലികളിയില്‍ വേഷമിട്ട ജീവിച്ചിരുന്ന ഏറ്റവും മുതിര്‍ന്ന കലാകാരനാണ് ചാത്തുണ്ണി.

പതിനാറാം വയസിലാണ് ചാത്തുണ്ണി പുലിവേഷം കെട്ടി തുടങ്ങിയത്. തുടര്‍ച്ചയായി എല്ലാവര്‍ഷവും പുലിവേഷം കെട്ടാറുണ്ട്. ശാരീരിക അവശതയാല്‍ ഈ വര്‍ഷം പുലിവേഷം കെട്ടാനായില്ല.അയ്യന്തോളിലായിരുന്നു നേരത്തെ താമസം.കടബാധ്യതമൂലം അയ്യന്തോളിലെ വീട് ചാത്തുണ്ണിക്ക് വില്‍ക്കേണ്ടിവന്നു. പുതിയ സ്ഥലത്തിന് നഗരത്തില്‍ വലിയ വിലയായതിനാല്‍ കല്ലൂര്‍ നായരങ്ങാടിയിലാണ് നിലവില്‍ താമസിച്ചിരുന്നത്. നാരായണിയാണ് ഭാര്യ. രമേഷ്, രാധ എന്നിവര്‍ മക്കളാണ്.

11 RDads Place Your ads small

സ്വന്തം ലേഖകൻ

സ്വന്തം ലേഖകൻ

Read Previous

അട്ടപ്പാടിയിലെ മാവോയിസ്റ്റ് വധം: പോലീസിനെതിരെ കാനം പിന്തുണയ്ക്കാന്‍ സിപിഐക്ക് ബാധ്യതയില്ലെന്ന്

Read Next

ദുബായില്‍ കമ്പനിയില്‍ നിരവധി ഒഴിവുകള്‍

error: Content is protected !!