പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ നാ​ട​കം : സ്കൂ​ള്‍ അ​ട​ച്ചു​പൂ​ട്ടി സീ​ല്‍ ചെ​യ്തു

school, drama, caa

ബം​ഗ​ളൂ​രു: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ നാ​ട​കം സം​ഘ​ടി​പ്പി​ച്ച​തി​ന്‍റെ പേ​രി​ല്‍ വ​ട​ക്ക​ന്‍ ക​ര്‍​ണാ​ട​ക​യി​ല്‍ സ്കൂ​ള്‍ അ​ട​ച്ചു​പൂ​ട്ടി സീ​ല്‍ ചെ​യ്തു. ബി​ദാ​ര്‍ ജി​ല്ല​യി​ലെ ഷാ​പു​ര്‍ ഗേ​റ്റി​ലു​ള്ള സ്കൂ​ളാ​ണ് സീ​ല്‍ ചെ​യ്ത​ത്. സം​ഭ​വ​ത്തി​ല്‍ പ്രി​ന്‍​സി​പ്പ​ലി​നും സ്കൂ​ള്‍ മാ​നേ​ജ്മെ​ന്‍റി​നും എ​തി​രെ രാ​ജ്യ​ദ്രോ​ഹം അ​ട​ക്ക​മു​ള്ള കു​റ്റ​ങ്ങ​ള്‍ ചു​മ​ത്തി ന്യൂ ​ടൗ​ണ്‍ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. സെ​ക്ഷ​ന്‍ 124എ, 504, 505(2), 153​എ, 34 എ​ന്നീ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കും ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​റി​നും എ​തി​രെ ജ​നു​വ​രി 21ന് ​സ്കൂ​ള്‍ വാ​ര്‍​ഷി​ക​ദി​ന​ത്തി​ലാ​യി​രു​ന്നു വി​ദ്യാ​ര്‍​ഥി​ക​ള്‍ നാ​ട​കം അ​വ​ത​രി​പ്പി​ച്ച​ത്. അ​ഞ്ച്, ആ​റ് ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യെ അ​ട​ക്കം വി​മ​ര്‍​ശി​ക്കു​ന്ന രീ​തി​യി​ല്‍ നാ​ട​കം ക​ളി​ച്ച​ത്. നാ​ട​ക​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നാ​യ മു​ഹ​മ്മ​ദ് യൂ​സ​ഫ് റ​ഹീം എ​ന്ന​യാ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പോ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​തി​നെ​തി​രെ നീ​ലേ​ഷ് എ​ന്ന​യാ​ള്‍ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.

സ്കൂ​ള്‍ ക​ണ്‍​ട്രോ​ള്‍ റൂം ​തി​ങ്ക​ളാ​ഴ്ച ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി സീ​ല്‍ ചെ​യ്തി​രു​ന്നു. ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട്, എ​സ്‌ഐ അ​ട​ക്ക​മു​ള്ള​വ​രാ​ണ് സ്കൂ​ള്‍ എ​ത്തി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ല്, അ​ഞ്ച് ക്ലാ​സു​ക​ളി​ല്‍ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ളെ​യും പോ​ലീ​സ് ചോ​ദ്യം ചെ​യ്തു. കേ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. കു​ട്ടി​ക​ളെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്.

Read Previous

എസ്എഫ്ഐ പ്രവര്‍ത്തകര്‍ പൊലീസുകാരെ കയ്യേറ്റം ചെയ്ത സംഭവം: രണ്ട് പേർ പിടിയിൽ

Read Next

കസ്റ്റഡിയിലായിരുന്ന മോഷ്ടാവ് രക്ഷപ്പെട്ടു

error: Content is protected !!