എറണാകുളം, കോഴിക്കോട്, തൃശ്ശൂര്‍, വയനാട് എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കൊച്ചി : മഴ ശക്തമായതിനെ തുടര്‍ന്ന് നാളെ നാല് ജില്ലകള്‍ക്ക് അവധി പ്രഖ്യാപിച്ചു. എറണാകുളം, കോഴിക്കോട്, തൃശ്ശൂര്‍, വയനാട് എന്നീ ജില്ലകള്‍ക്കാണ് നാളെ അവധി. പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും.

സിബിഎസ്‌ഇ, ഐസിഎസ്‌ഇ, ഐസ്‌ഇ തുടങ്ങിയ എല്ലാ സിലബസുകളിലുമുള്ള സ്‌കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. പരീക്ഷകള്‍ സംബന്ധിച്ച്‌ സര്‍വകലാശാലകളും പിഎസ്‌സിയും അടക്കം പരീക്ഷാ നടത്തിപ്പിന്റെ ചുമതലയുള്ളവരുടെ അറിയിപ്പുകളാണ് പാലിക്കേണ്ടതെന്ന് കളക്ടര്‍ അറിയിച്ചു.

അതേസമയം മൂന്ന് ജില്ലകളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലക്കാണ് റെഡ് അലേര്‍ട്ട്. ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്.

ന്യൂനമര്‍ദ്ദം ശക്ത്തി പ്രാപിക്കുന്നതോടെ സംസ്ഥാനം വീണ്ടും ആശങ്കയിലേക്ക് നീങ്ങുകയാണ്. ന്യൂനമര്‍ദ്ദം മൂലം അടുത്ത രണ്ട് ദിവസത്തേക്ക് മഴ ശക്തമായിരിക്കും.

Read Previous

മുവാറ്റുപുഴയില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ പായ്, മരുന്ന് വിതരണം നടത്തി

Read Next

കോ​ഴി​ക്കോ​ട്ടും സോ​യി​ല്‍ പൈ​പ്പിം​ഗ് പ്ര​തി​ഭാ​സം; നാ​ട്ടു​കാ​ര്‍ ആ​ശ​ങ്ക​യി​ല്‍