വളയൻചിറങ്ങര സ്‌കൂളിന് 1.08 ലക്ഷം രൂപ

പെരുമ്പാവൂർ : വളയൻചിറങ്ങര ഗവ എൽ.പി സ്‌കൂളിൽ ഭൗതിക സാഹചര്യങ്ങളുടെ വികസനത്തിനായി 1.08 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായാണ് തുക വിനിയോഗിക്കുന്നത്. സംസ്ഥാനത്ത് തന്നെ ഏറ്റവും മികച്ച ലോവർ പ്രൈമറി വിദ്യാലയങ്ങളിൽ ഒന്നാണ് വളയൻചിറങ്ങര സ്കൂൾ. പ്രി പ്രൈമറി മുതൽ നാലാം ക്ലാസ് വരെ ഏകദേശം എഴുന്നൂറോളം കുട്ടികൾ പഠിക്കുന്ന വിദ്യലയമായ ഇവിടെ നാലായിരം ചതുരശ്രയടി ചുറ്റളവിൽ രണ്ട് നിലകളിലുള്ള കെട്ടിടമാണ് വിഭാവനം ചെയ്യുന്നത്. ക്ലാസ് മുറികളും വിദ്യാർത്ഥികൾക്ക് ആനുപാതികമായി ശുചിമുറികളും പുതിയ കെട്ടിടത്തിൽ ഉണ്ടാകും. സംസ്ഥാന സർക്കാർ പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിൽ ഉൾപ്പെടുത്തിയാണ് പദ്ധതിക്കായി തുക അനുവദിച്ചത്. നിലവിൽ ഇവിടെ എം.എൽ.എ ഫണ്ട് ഉപയോഗിച്ചുള്ള പുതിയ അക്കാദമിക്ക് ബ്ലോക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. രണ്ട് നിലകളിലായി അഞ്ച് ക്ലാസ് മുറികൾ ഉൾപ്പെടുന്ന കെട്ടിടം ഫെബ്രുവരി മാസത്തിൽ പൂർത്തീകരിച്ചു നാടിന് സമർപ്പിക്കുമെന്ന് എം.എൽ.എ അറിയിച്ചു.

Read Previous

മരടില്‍ ഫ്ലാറ്റുകൾ നാളെ തകർക്കും, ഇന്ന് സയറണ്‍ മുഴക്കി ട്രയല്‍ റണ്‍

Read Next

മീഡിയ അക്കാദമി മാധ്യമ അവാര്‍ഡ്: അപേക്ഷ ക്ഷണിച്ചു

error: Content is protected !!