ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ച്ചേ​ക്കു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ള്‍ ത​ള്ളി ശ​ര​ത് പ​വാ​ര്‍: ഇ​ത്ത​വ​ണ മ​ത്സ​രി​ക്കു​ന്നി​ല്ലെ​ന്ന് ശ​ര​ത് പ​വാ​ര്‍

WELLWISHER ADS RS

ന്യൂ​ഡ​ല്‍​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ച്ചേ​ക്കു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ള്‍ ത​ള്ളി ശ​ര​ത് പ​വാ​ര്‍. തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് ഇ​ന്ത്യ​ന്‍ രാ​ഷ്ട്രീ​യ​ത്തി​ലെ വെ​റ്റ​റ​ന്‍ നേ​താ​വും മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ ശ​ര​ത് പ​വാ​ര്‍ വ്യ​ക്ത​മാ​ക്കി.

തെ​ര​ഞ്ഞെ​ടു​പ്പ് രാ​ഷ്ട്രീ​യ​ത്തി​ല്‍​നി​ന്ന് വി​ര​മി​ക്കു​ക​യാ​ണെ​ന്ന് ശ​ര​ത് പ​വാ​ര്‍ 2012 ല്‍ ​പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ വീ​ണ്ടും മ​ത്സ​രി​ച്ചേ​ക്കു​മെ​ന്ന് സൂ​ച​ന ന​ല്‍​കി അ​ടു​ത്തി​ടെ അ​ദ്ദേ​ഹം രം​ഗ​ത്തെ​ത്തു​ക​യും ചെ​യ്തു. തെ​ക്ക്പ​ടി​ഞ്ഞാ​റ​ന്‍ മ​ഹാ​രാ​ഷ്ട്ര​യി​ലെ മാ​ധാ മ​ണ്ഡ​ല​ത്തി​ല്‍​നി​ന്ന് അ​ദ്ദേ​ഹ​ത്തെ മ​ത്സ​രി​പ്പി​ക്കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ പാ​ര്‍​ട്ടി ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. പാ​ര്‍​ട്ടി​യു​ടെ സി​റ്റിം​ഗ് എം​പി അ​ദ്ദേ​ഹ​ത്തി​നാ​യി സീ​റ്റ് ഒ​ഴി​ഞ്ഞു​കൊ​ടു​ക്കാ​നും ത​യാ​റാ​യി. ഇ​തോ​ടെ​യാ​ണ് പ​വാ​ര്‍ വീ​ണ്ടും മ​ത്സ​രി​ക്കു​മെ​ന്ന അ​ഭ്യൂ​ഹം ശ​ക്ത​മാ​യ​ത്.

എ​ന്നാ​ല്‍ തി​ങ്ക​ളാ​ഴ്ച വി​ളി​ച്ചു​ചേ​ര്‍​ത്ത വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന വി​വ​രം പ​വാ​ര്‍ ത​ന്നെ വെ​ളി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. കു​ടും​ബ​ത്തി​ല്‍​നി​ന്നു​ള്ള സ​മ്മ​ര്‍​ദ​മാ​ണ് പി​ന്‍​മാ​റാ​നു​ള്ള കാ​ര​ണ​മെ​ന്നാ​ണ് സൂ​ച​ന. കു​ടും​ബ​ത്തി​ല്‍​നി​ന്ന് ര​ണ്ടു പേ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്നു​ണ്ട്. മ​ത്സ​ര​രം​ഗ​ത്തു​നി​ന്നും മാ​റി​നി​ല്‍​ക്കാ​നു​ള്ള ന​ല്ല അ​വ​സ​ര​മാ​ണി​തെ​ന്നാ​ണ് താ​ന്‍ ക​രു​തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പു​തി​യ ത​ല​മു​റ​യ്ക്കു അ​വ​സ​രം ന​ല്‍​ക​ണ​മെ​ന്നാ​ണ് താ​ന്‍ ക​രു​തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ശ​ര​ത് പ​വാ​റി​ന്‍റെ മ​ക​ളും എം​പി​യു​മാ​യ സു​പ്രി​യ സു​ലെ ഇ​ത്ത​വ​ണ​യും മ​ത്സ​രി​ക്കു​ന്നു​ണ്ട്. കൊ​ച്ചു​മ​ക​ന്‍ പാ​ര്‍​ഥ് പ​വാ​റും (അ​ജി​ത് പ​വാ​റി​ന്‍റെ മ​ക​ന്‍) മ​ത്സ​ര​രം​ഗ​ത്തു​ണ്ട്.

Subscribe to our newsletter

Leave A Reply

Your email address will not be published.