ശാന്തമ്പാറ കൊലപാതകം: ലിജിയും മാനേജറും വിഷം കഴിച്ച നിലയിൽ; രണ്ടര വയസ്സുള്ള മകൾ മരിച്ചു

ശാന്തമ്പാറ: കൊലപാതകവുമായി ബന്ധപ്പെട്ട് കാണാതായ ലിജിയെയും റിസോർട്ട് മാനേജർ വസിമിനെയും മുംബൈയിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. ലിജിയുടെ ഒപ്പമുണ്ടായിരുന്ന രണ്ടര വയസ്സുള്ള കുട്ടി മരിച്ചു. ഇരുവരും ഗുരുതരാവസ്ഥയിൽ മുംബൈയിലുള്ള ആശുപത്രിയിലാണ്.

വസീമിനെയും ലിജിയെയും കണ്ടെത്താൻ തീവ്ര ശ്രമത്തിലായിരുന്നു പൊലീസ്. കൊല്ലപ്പെട്ട റിജോഷിന്‍റെ ഭാര്യ ലിജിയും മാനേജർ വസീമും തമ്മിലുള്ള അവിഹിത ബന്ധമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് നിഗമനം. ലിജിയും റിസോർട്ടിലെ ജീവനക്കാരിയായിരുന്നു. അതേസമയം കൊലപാതകത്തിനു പിന്നിലെ ചുരുളഴിക്കാനുള്ള ശ്രമവും ഊർജിതമാണ്. വസീം മാനേജരായ ഫാം ഹൗസിലെ ജീവനക്കാരനായിരുന്നു കൊല്ലപ്പെട്ട റിജോഷ്. 31 കാരനായ റിജോഷിന്‍റെ ഭാര്യ ലിജിയുമായി ഫാം ഹൗസ് മാനേജർ വസിം അടുപ്പത്തിലായി. റിജോഷിനും ലിജിക്കും മൂന്നു കുട്ടികളുണ്ടെങ്കിലും ഇരുവരും തമ്മിലുള്ള ദാമ്പത്യ ബന്ധം അത്ര സുഖമുള്ളതായിരുന്നില്ല. ലിജിയും ഫാം ഹൗസിൽ ജോലി ചെയ്തിരുന്നു.

റിജോഷുമായി അടുപ്പം കൂടിയ വസിം കുടുംബ കാര്യങ്ങൾ ചോദിച്ച് മനസിലാക്കി. തുടർന്ന് ലിജിയുമായി അടുത്തു. 29 കാരിയായ ലിജി 32 കാരനായ വസിമുമായി വേഗത്തിൽ അടുപ്പത്തിലായി. ജോലിക്കിടെ റിജോഷ് അറിയാതെ ഇരുവരും ഫാം ഹൗസിൽ കൂടിക്കാഴ്ച്ച നടത്തുന്നതും പതിവായിരുന്നു. തുടർന്നാണ് ഒരുമിച്ചു ജീവിക്കാൻ ഇവർ തീരുമാനിക്കുന്നത്.
ഇതിനായി റിജോഷിനെ ഒഴിവാക്കാൻ ഇരുവരും പദ്ധതിയിട്ടെന്നാണ് പൊലീസ് അനുമാനിക്കുന്നത്. കൊല നടത്തിയത് താൻ ഒറ്റക്കാണെന്ന വസീമിന്‍റെ കുറ്റ സമ്മത വീഡിയോ പൊലീസ് കണക്കിലെടുത്തിട്ടില്ല. മദ്യത്തിൽ വിഷം കലർത്തി നൽകിയ ശേഷം റിജോഷിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കണ്ടെത്തൽ. ആസൂത്രിതമായി തന്നെ റിജോഷിനെ കൊലപ്പെടുത്തുക ആയിരുന്നുവെന്നാണ് അനുമാനം. മൃതദേഹം കത്തിക്കാനും കുഴിച്ചുമൂടാനും സഹായികൾ ഉണ്ടായിരുന്നുവോ എന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്.റിജോഷിന്‍റെ കൊലപാതക ശേഷവും പൊലീസിലും നാട്ടുകാർക്കിടയിലും ലിജി പ്രത്യക്ഷപ്പെട്ടത് സംഭവത്തിലെ ദൂരൂഹത വർധിപ്പിക്കുകയാണ്. ഇരുവരെയും കണ്ടെത്തി ചോദ്യം ചെയ്യുന്നതിലൂടെ മാത്രമേ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരൂ

Read Previous

കെ ആര്‍ നാരായണന്‍ അതുല്യപ്രതിഭ: മോന്‍സ് ജോസഫ്

Read Next

കാനംരാജേന്ദ്രന്റെ സഹോദരൻ കാനംവിജയൻ (66)നിര്യാതനായി.

error: Content is protected !!