സ​ഞ്ജു വീ​ണ്ടും ഇ​ന്ത്യ​ന്‍ ടീ​മി​ല്‍; കോ​ഹ്‌​ലി​ക്ക് വി​ശ്ര​മം

മും​ബൈ: സ​ഞ്ജു വി. ​സാം​സ​ണ്‍ വീ​ണ്ടും ഇ​ന്ത്യ​ന്‍ ടീ​മി​ല്‍. ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ട്വ​ന്‍റി 20 പ​ര​മ്ബ​ര​യ്ക്കു​ള്ള ടീ​മി​ലാ​ണ് സ​ഞ്ജു ഇ​ടം നേ​ടി​യ​ത്. വി​ക്ക​റ്റ് കീ​പ്പ​ര്‍ ബാ​റ്റ്സ്മാ​നാ​യാ​ണ് സ​ഞ്ജു​വി​നെ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഋ​ഷ​ഭ് പ​ന്തും ടീ​മി​ലു​ണ്ട്.

ക്യാ​പ്റ്റ​ന്‍ വി​രാ​ട് കോ​ഹ്‌​ലി​ക്ക് വി​ശ്ര​മം അ​നു​വ​ദി​ച്ച​തോ​ടെ രോ​ഹി​ത് ശ​ര്‍​മ​യാ​ണ് പ​ര​മ്ബ​ര​യി​ല്‍ ഇ​ന്ത്യ​യെ ന​യി​ക്കു​ക. ഓ​പ്പ​ണ​ര്‍​മാ​രാ​യി ശി​ഖ​ര്‍ ധ​വാ​നും കെ.​എ​ല്‍. രാ​ഹു​ലും തി​രി​ച്ചെ​ത്തി​യ​പ്പോ​ള്‍ മ​നീ​ഷ് പാ​ണ്ഡെ​യും ക്രു​ണാ​ല്‍ പാ​ണ്ഡ്യ​യും വാ​ഷിം​ഗ്ണ്‍ സു​ന്ദ​റും ശി​വം ദു​ബെ​യും ടീ​മി​ല്‍ ഇ​ടം​പി​ടി​ച്ചു. ടീം: ​രോ​ഹി​ത് ശ​ര്‍​മ (ക്യാ​പ്റ്റ​ന്‍), ശി​ഖ​ര്‍ ധ​വാ​ന്‍, കെ.​എ​ല്‍.​രാ​ഹു​ല്‍, സ​ഞ്ജു സാം​സ​ണ്‍, ശ്രേ​യ​സ് അ​യ്യ​ര്‍, മ​നീ​ഷ് പാ​ണ്ഡെ, ഋ​ഷ​ഭ് പ​ന്ത്, വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ര്‍, ക്രു​ണാ​ല്‍ പാ​ണ്ഡ്യ, യു​സ്‌​വേ​ന്ദ്ര ചാ​ഹ​ല്‍, രാ​ഹു​ല്‍ ചാ​ഹ​ര്‍, ദീ​പ​ക് ചാ​ഹ​ര്‍, ഖ​ലീ​ല്‍ അ​ഹ​മ്മ​ദ്, ശി​വം ദൂ​ബെ, ശാ​ര്‍​ദു​ല്‍ താ​ക്കൂ​ര്‍.

ടെ​സ്റ്റ് പ​ര​മ്ബ​ര​യി​ല്‍ കോ​ഹ്‌​ലി തി​രി​ച്ചെ​ത്തും. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യി തി​ള​ങ്ങി​യ മാ​യ​ങ്ക് അ​ഗ​ര്‍​വാ​ള്‍‌ ടീ​മി​ല്‍ സ്ഥാ​നം നി​ല​നി​ര്‍​ത്തി. ഹ​നു​മ വി​ഹാ​രി​യും കു​ല്‍​ദീ​പ് യാ​ദ​വും ടീ​മി​ല്‍ ഇ​ടം​നേ​ടി.

ടീം: ​വി​രാ​ട് കോ​ലി (ക്യാ​പ്റ്റ​ന്‍), രോ​ഹി​ത് ശ​ര്‍​മ, മാ​യ​ങ്ക് അ​ഗ​ര്‍​വാ​ള്‍, ചേ​തേ​ശ്വ​ര്‍ പൂ​ജാ​ര, അ​ജി​ങ്ക്യ ര​ഹാ​നെ, ഹ​നു​മ വി​ഹാ​രി, വൃ​ദ്ധി​മാ​ന്‍ സാ​ഹ, ര​വീ​ന്ദ്ര ജ​ഡേ​ജ, ആ​ര്‍.​അ​ശ്വി​ന്‍, കു​ല്‍​ദീ​പ് യാ​ദ​വ്, മു​ഹ​മ്മ​ദ് ഷ​മി, ഉ​മേ​ഷ് യാ​ദ​വ്, ഇ​ശാ​ന്ത് ശ​ര്‍​മ, ശു​ഭം ഗി​ല്‍, ഋ​ഷ​ഭ് പ​ന്ത്.

Read Previous

ഹരിയാനയിൽ സ്വതന്ത്ര സ്ഥാനാർത്ഥികളെ സമ്മർദ്ദത്തിലാക്കാൻ ബിജെപി ശ്രമിക്കുന്നു; ദീപേന്ദർ സിംഗ് ഹൂഡ

Read Next

ഹരിയാനയിൽ സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കാൻ ബിജെപിയും

error: Content is protected !!