സഞ്‌ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍; ശിഖര്‍ ധവാന്‌ പകരക്കാരന്‍

SANJU SAMSON, INDIAN TEAM

ന്യൂഡല്‍ഹി : വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി ട്വന്റി പരമ്ബരക്കുള്ള ടീമില്‍ നിന്നും ഓപ്പണര്‍ ശിഖര്‍ ധവാന്‍ പുറത്ത്. പരിക്ക് ഭേദമാകാത്തതാണ് ധവാന് തിരിച്ചടിയായത്. ധവാന് പകരക്കാരനായി സഞ്ജു സാംസണ്‍ ടീമിലെത്തും. ഡിസംബര്‍ ആറിന് ഹൈദരാബാദിലാണ് വിന്‍ഡീസിനെതിരായ ആദ്യ ട്വന്റി 20 മത്സരം.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഡല്‍ഹിക്കുവേണ്ടി കളിക്കുമ്ബോഴാണ് ധവാന് ഇടത്തേ കാല്‍മുട്ടിന് പരിക്കേറ്റത്. മഹാരാഷ്ട്രക്കെതിരായ മത്സരത്തിനിടെ ക്രീസിലെത്താന്‍ നടത്തിയ മുഴുനീള ഡൈവിനിടെ ബാറ്റിന്റെ ഒരു ഭാഗം പൊട്ടി കാല്‍ മുട്ടില്‍ തറക്കുകയായിരുന്നു. പിന്നീട് മുട്ടിന് തുന്നലിടേണ്ടി വന്നിരുന്നു. പരിക്ക് ഭേദമാകാന്‍ സമയമെടുക്കുമെന്ന് വ്യക്തമായതോടെയാണ് ധവാന്റെ പകരക്കാരനെ സെലക്ടര്‍മാര്‍ തേടിയത്.

ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്ബരയില്‍ നാല് വര്‍ഷത്തിന് ശേഷം സഞ്ജു സാംസണ്‍ ഇടം നേടിയിരുന്നു. എന്നാല്‍ ഒരു കളി പോലും കളിക്കാന്‍ അവസരം ലഭിച്ചില്ല. പിന്നാലെ വന്ന വെസ്റ്റ് ഇന്‍ഡീസ് പരമ്ബരയില്‍ നിന്നും പുറത്താക്കുകയും ചെയ്തു. കളിക്കാന്‍ അവസരം കൊടുക്കാതെ ടീമില്‍ നിന്നും പുറത്താക്കിയത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.

Read Previous

പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഫ്‌ളാറ്റില്‍ നിന്നും ചാടി ആത്മഹത്യ ചെയ്ത നിലയില്‍

Read Next

റായ്ബറേലി എം.എല്‍.എ അദിതി സിങ്ങിനെ അയോഗ്യയാക്കാന്‍ ശിപാര്‍ശ

error: Content is protected !!