ഭ​ഗ​ത് സിം​ഗി​നെ ര​ക്ഷി​ക്കാ​ന്‍ ഗാ​ന്ധി​ ശ്ര​മി​ച്ചി​ല്ല: മോദിയുടെ സാ​മ്പ​ത്തി​ക ഉ​പ​ദേ​ഷ്ടാ​വ് സ​ഞ്ജീ​വ് സ​ന്യാ​ല്‍

sanjeevu sanyal, modi, gandhiji, bagath singh

അ​ഹ​മ്മ​ദാ​ബാ​ദ്: ഭ​ഗ​ത് സിം​ഗി​നെ​യും മ​റ്റു വി​പ്ല​വ​കാ​രി​ക​ളെ​യും ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ ഗാ​ന്ധി​ജി ശ്ര​മി​ച്ചി​ല്ലെ​ന്ന ആ​രോ​പ​ണ​വു​മാ​യി കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ മു​ഖ്യ സാ​ന്പ​ത്തി​ക ഉ​പ​ദേ​ഷ്ടാ​വ് സ​ഞ്ജീ​വ് സ​ന്യാ​ല്‍. ഗു​ജ​റാ​ത്ത് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ലാ​യി​രു​ന്നു സ​ന്യാ​ലി​ന്‍റെ പ​രാ​മ​ര്‍​ശം.

ഗാ​ന്ധി ശ്ര​മി​ച്ചി​രു​ന്നു​വെ​ങ്കി​ല്‍ അ​വ​രെ തൂ​ക്കി​ക്കൊ​ല്ലാ​തി​രി​ക്കു​മോ എ​ന്ന​റി​യി​ല്ല. പ​ക്ഷേ അ​ദ്ദേ​ഹം ശ്ര​മി​ച്ചി​ല്ലെ​ന്ന​താ​ണ് യാ​ഥാ​ര്‍​ഥ്യം. ഇ​ന്ത്യ​ന്‍ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ ഈ ​ബ​ദ​ല്‍ ച​രി​ത്ര​ത്തെ മ​നഃ​പൂ​ര്‍​വം അ​ടി​ച്ച​മ​ര്‍​ത്തു​ക​യാ​ണ്. വി​പ്ല​വ​കാ​രി​ക​ളു​ടെ ക​ഥ​യെ അ​ട്ടി​മ​റി​ക്കാ​നാ​ണ് ച​രി​ത്ര​കാ​ര​ന്‍​മാ​രു​ള്‍​പ്പ​ടെ ശ്ര​മി​ച്ച​തെ​ന്ന് പ​റ​യേ​ണ്ടി വ​രു​മെ​ന്നും സ​ന്യാ​ല്‍ പ​റ​ഞ്ഞു.

ഇ​ന്ത്യ​യെ നി​യ​ന്ത്രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് ബ്രി​ട്ടീ​ഷു​കാ​ര്‍​ക്കു മ​ന​സി​ലാ​യ​തു​കൊ​ണ്ടാ​ണ് ഇ​ന്ത്യ സ്വ​ത​ന്ത്ര​മാ​യ​തെ​ന്നും വി​പ്ല​വ​കാ​രി​ക​ളെ കു​റി​ച്ചു​ള്ള ഇ​ത്ത​രം ആ​ഖ്യാ​ന​ങ്ങ​ള്‍ പാ​ഠ്യ​പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം സ​ന്യാ​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Read Previous

ലൈംഗികബന്ധത്തില്‍ താൽപര്യം നഷ്ടമായെന്നു തോന്നുന്നുണ്ടോ ?: സെക്സ് ഇങ്ങനെ ആസ്വദിക്കാം

Read Next

യോ​ഗി ആ​ദി​ത്യ​നാ​ഥി​ന് നേ​രെ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് സാ​ധ്യ​ത

error: Content is protected !!