Home NewsNational യെച്ചൂരിയെ കുടുക്കാന്‍ സംഘപരിവാര്‍: പാര്‍ലമെന്റിന്റെ ഇരുസഭയിലും ഇടതുപക്ഷ അടിയന്തര പ്രമേയം
SEETHARAM YECHURI , MODI

യെച്ചൂരിയെ കുടുക്കാന്‍ സംഘപരിവാര്‍: പാര്‍ലമെന്റിന്റെ ഇരുസഭയിലും ഇടതുപക്ഷ അടിയന്തര പ്രമേയം

by Rashtradeepam Desk

സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് കള്ളക്കേസില്‍ കുടുക്കാനുള്ള ഡല്‍ഹി പൊലീസ് നീക്കത്തിനെതിരായി പാര്‍ലമെന്റിന്റെ ഇരുസഭയിലും ഇടതുപക്ഷ എംപിമാര്‍ അടിയന്തരപ്രമേയ നോട്ടീസ് നല്‍കി. ലോക്സഭയില്‍ എഎം ആരിഫും രാജ്യസഭയില്‍ സിപിഐ എം സഭാനേതാവ് എളമരം കരീം, കെകെ രാഗേഷ്, ബിനോയ് വിശ്വം എന്നിവരുമാണ് നോട്ടീസ് നല്‍കിയത്.

രാഷ്ട്രീയ യജമാനന്മാരുടെ നിര്‍ദേശപ്രകാരമുള്ള ഡല്‍ഹി പൊലീസിന്റെ നീക്കത്തെ സഭ അപലപിക്കണമെന്നും സമാധാനപരമായ പ്രതിഷേധങ്ങളെ കുറ്റകരമായി കാണുന്ന നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും എളമരം കരീം നോട്ടീസില്‍ പറഞ്ഞു.

പൗരത്വഭേദഗതി നിയമത്തിനെതിരായി പ്രതിഷേധിച്ചവരെ യെച്ചൂരിയും മറ്റും ആസൂത്രിതമായി പ്രോത്സാഹിപ്പിച്ചെന്നാണ് ‘കണ്ടെത്തല്‍’. വിദ്വേഷ പ്രസംഗം നടത്തിയ കേന്ദ്രമന്ത്രിമാരടക്കമുള്ള ബിജെപി നേതാക്കള്‍ക്കെതിരെ നടപടിയില്ല. പ്രതിപക്ഷത്തുള്ള പ്രമുഖരെ വേട്ടയാടാന്‍ ഡല്‍ഹി പൊലീസിനെയും സിബിഐ, എന്‍ഐഎ, ഇഡി തുടങ്ങിയ കേന്ദ്ര ഏജന്‍സികളെയും ദുരുപയോഗിക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണിത്- എളമരം കരീം ചൂണ്ടിക്കാട്ടി.

യെച്ചൂരിയെയും മറ്റും കേസില്‍ കുടുക്കാനുള്ള നീക്കം അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ കടന്നാക്രമണമാണെന്ന് കെകെ രാഗേഷ് നോട്ടീസില്‍ പറഞ്ഞു.

 

Related Posts

error: Content is protected !!