നിറവയറുമായി വെള്ളത്തിനടയില്‍ സമീറ റെഡ്ഡിയുടെ ഫോട്ടോഷൂട്ട്

മുംബൈ: ഒന്‍പതാം മാസത്തില്‍ നിറവയറുമായി വെള്ളത്തിനടയില്‍ സമീറ റെഡ്ഡിയുടെ ഫോട്ടോഷൂട്ട് വാര്‍ത്തകളില്‍ നിറയുന്നു. തന്റെ രണ്ടാമത്തെ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിനിടയിലാണ് ചലച്ചിത്ര താരം സമീറ റെഡ്ഡി വേറിട്ട ഫോട്ടോഷൂട്ട് നടത്തിയത്. ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടു.

ഒരു വിഭാഗം സിനിമ ആരാധകര്‍ വിമര്‍ശിക്കാനായി സമയം കണ്ടെത്തുമ്ബോഴും, ബോളിവുഡിലെ സുഹൃത്തുക്കളും, ഭര്‍ത്താവും,കുടുംബവുമെല്ലാം സമീറയ്ക്ക് മുഴുവന്‍ പിന്തുണയാണ് പ്രഖ്യാപിക്കുന്നത്. ഗര്‍ഭാവസ്ഥയെ മറക്കാനാവാത്ത വിധം ആഘോഷിക്കുക തന്നെയാണ് വേണ്ടതെന്ന് സമീറ പറഞ്ഞു.

എന്തു പ്രസക്തിയുള്ള വിഷയങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വന്നാലും അതിനെ ട്രോളുന്നവര്‍ക്ക് ശക്തമായ ഭാഷയില്‍ മറുപടി കൊടുക്കുകയാണ് സമീറ റെഡ്ഡി. ഗര്‍ഭാവസ്ഥയെ ട്രോളുന്നത് അത്ര ആരോഗ്യകരമായ അവസ്ഥയല്ലെന്നും, ഈ ട്രോളുന്നവരെല്ലാം അവരെ പ്രസവിക്കുമ്ബോള്‍ അവരുടെ അമ്മ ‘ഹോട്ട്’ ആയിരുന്നോ എന്ന് ചിന്തിക്കണമെന്നും സമീറ പ്രതികരിച്ചു.

11 RDads Place Your ads small

Avatar

News Editor

Read Previous

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ട് പേർ പിടിയിൽ

Read Next

എന്താണ് അന്ന്‌ സംഭവിച്ചതെന്ന് മനസിലാകുന്നില്ല; എ എം ആരിഫിനെതിരെ വരുന്ന ട്രോളുകളുടെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി രമ്യ ഹരിദാസ്

error: Content is protected !!