സംസ്ഥാനത്ത് മദ്യവില്‍പ്പന നാളെ തുടങ്ങും: മന്ത്രി ടി പി രാമകൃഷ്ണന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില്‍പ്പന നാളെ തുടങ്ങുമെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. ബെവ്ക്യു ആപ്ലിക്കേഷന്‍ വഴി ഓണ്‍ലൈന്‍ ടോക്കണ്‍ സംവിധാനത്തിലൂടെയാണ് മദ്യവില്‍പ്പന നടത്തുന്നത്. എന്നാല്‍ ഓണ്‍ലൈന്‍ വഴി മദ്യം വിറ്റ് വീട്ടിലെത്തിക്കുന്ന സംവിധാനം തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. രാവിലെ 9 മണി മുതല്‍ സംസ്ഥാനത്ത് മദ്യവില്‍പ്പന തുടങ്ങും. വൈകിട്ട് കൃത്യം 5 മണിക്ക് തന്നെ മദ്യവില്‍പ്പന അവസാനിപ്പിച്ച് ബാര്‍, ബവ്‌റിജസ് കൗണ്ടറുകള്‍ പൂട്ടും

കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ചിട്ടുളള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് വിദേശമദ്യവില്‍പ്പനശാലകള്‍ പ്രവര്‍ത്തിക്കേണ്ടതിനാല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ വെര്‍ച്വല്‍ ക്യൂ മാനേജ്മെന്റ് സംവിധാനത്തിലൂടെ മാത്രം ആയിരിക്കും സംസ്ഥാനത്ത് ഉപഭോക്താക്കള്‍ക്ക് മദ്യം ലഭ്യമാക്കുക എന്നും മന്ത്രി വ്യക്തമാക്കി.

നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ..⇓
• വെര്‍ച്വല്‍ ക്യൂ മാനേജ്മെന്റ് സിസ്റ്റത്തിലൂടെ മദ്യവിപണനം നടത്തുന്നതിന് കോര്‍പ്പറേഷന്റെ കീഴിലുളള 265 ഉം കണ്‍സ്യൂമര്‍ഫെഡിന്റെ കീഴിലുളള 36 ഉം ചില്ലറവില്‍പ്പനശാലകളും കൂടാതെ 576 ബാര്‍ഹോട്ടലുകളും 291 ബിയര്‍വൈന്‍ പാര്‍ലറുകളും ഉള്‍പ്പെട്ടിട്ടുണ്ട്. ജില്ല തിരിച്ചുളള കണക്ക് കോര്‍പ്പറേഷന്റെ ംലയശെലേ ല്‍ ലഭ്യമാണ് (www.ksbc.kerala.gov.in)
• ബാര്‍ഹോട്ടലുകളില്‍ നിന്നും ബിയര്‍ വൈന്‍ പാര്‍ലറുകളില്‍ നിന്നും മദ്യം പാഴ്സല്‍ (sealed bottle) ആയി മാത്രമാണ് ലഭ്യമാക്കുക. ബിയര്‍ വൈന്‍ പാര്‍ലറുകളില്‍ നിന്നും ബിയറും വൈനും മാത്രമേ ലഭിക്കുകയുളളൂ.
• സര്‍ക്കാര്‍ ദിവസേന നിര്‍ദ്ദേശിക്കുന്ന ഹോട്ട് സ്പോട്ടില്‍ ഉള്‍പ്പെടുന്ന സ്ഥലങ്ങള്‍ ഒഴികെയുളള സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ചില്ലറവില്‍പ്പനശാലകള്‍ /ബാര്‍ ഹോട്ടലുകള്‍/ ബിയര്‍ വൈന്‍ പാര്‍ലറുകള്‍ ഏന്നിവ മാത്രമായിരിക്കും പ്രവര്‍ത്തിക്കുക.
• വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ടോക്കണ്‍ ബുക്ക് ചെയ്തതിനു ശേഷം കിട്ടിയ outlet ഉള്‍പ്പെടുന്ന പ്രദേശം മദ്യം വാങ്ങുന്നതിന് മുമ്പ് ബന്ധപ്പെട്ട ജില്ലാ കലക്ടര്‍ containment/red zone ആയി പ്രഖ്യാപിച്ചതിന്റെ വെളിച്ചത്തില്‍ മദ്യം വാങ്ങാന്‍ സാധിക്കാതെ വന്നാല്‍ ഉപഭോക്താവ് വീണ്ടും മദ്യം വാങ്ങുന്നതിന് പുതിയ ടോക്കണ്‍ എടുക്കേണ്ടതാണ്..
• വെര്‍ച്വല്‍ ക്യൂ മാനേജ്മെന്റ് സംവിധാനം മുന്‍കൂട്ടി ടോക്കണ്‍ ബുക്ക് ചെയ്യുന്നതിന് മാത്രമാണ്.
• ഉപഭോക്താക്കള്‍ ടോക്കണില്‍ പറയുന്ന സമയത്ത് നിശ്ചയിച്ചിട്ടുളള വില്‍പ്പനശാലകളില്‍ കോവിഡ് 19 നിബന്ധനകള്‍ പാലിച്ചും (സാമൂഹിക അകലം പാലിച്ചും മാസ്‌ക് ധരിച്ചും എന്നിവ) തിരിച്ചറിയല്‍ രേഖയും ടോക്കണ്‍ ബുക്ക് ചെയ്ത നമ്പര്‍ ഉളള മൊബൈലും സഹിതം ഹാജരായി വില്‍പ്പനകേന്ദ്രത്തില്‍ പണം ഒടുക്കി മദ്യം വാങ്ങേണ്ടതാണ്. ഓണ്‍ലൈനായി പണം ഒടുക്കുവാന്‍ വെര്‍ച്വല്‍ ക്യൂ മാനേജ്മെന്റ് സംവിധാനത്തില്‍ സാധ്യമല്ല.

Read Previous

സംസ്ഥാനത്ത് ഇന്ന്‌ 40 പേര്‍ക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു.

Read Next

കൃഷിക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നല്‍കുന്നു

error: Content is protected !!