മലേഷ്യന്‍ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണില്‍ സൈനയ്ക്ക് ജയം

ക്വാലാലംപൂര്‍: മലേഷ്യന്‍ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ സൈന നേവാള്‍ ക്വാര്‍ട്ടറില്‍ കടന്നു. ഹോങ്കോങ്ങിന്റെ പുയ് യിന്‍ യിപ്പിനെ 21-14, 21-16 എന്ന സ്‌കോറിനാണ് സൈന തോല്‍പ്പിച്ചത്. പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗില്‍ കാര്യമായ പ്രകടനം നടത്താന്‍ കഴിയാതിരുന്ന സൈന തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്. ക്വാര്‍ട്ടര്‍ ജാപ്പനീസ് താരം നൊസോമി ഒകുഹാരയാണ് സൈനയുടെ എതിരാളി.

Subscribe to our newsletter

Comments are closed.