സാ​ഫ് ക​പ്പി​ല്‍ ‌ഇ​ന്ത്യ​ക്ക് തു​ട​ര്‍​ച്ച​യാ​യ അ​ഞ്ചാം കി​രീ​ടം

ബി​രാ​ത്‌​ന​ഗ​ര്‍ (നേ​പ്പാ​ള്‍): സാ​ഫ് വ​നി​താ ഫു​ട്‌​ബോ​ള്‍ ചാമ്പ്യന്‍ഷിപ്പില്‍
‌ഇ​ന്ത്യ​ക്ക് തു​ട​ര്‍​ച്ച​യാ​യ അ​ഞ്ചാം കി​രീ​ടം. ഫൈ​ന​ലി​ല്‍ നേ​പ്പാ​ളി​നെ ഒ​ന്നി​നെ​തി​രെ മൂ​ന്നു ഗോ​ളു​ക​ള്‍​ക്ക് ത​ക​ര്‍​ത്താ​ണ് ഇ​ന്ത്യ​ന്‍ പെ​ണ്‍​കു​ട്ടി​ക​ള്‍ കി​രീ​ടം ചൂ​ടി​യ​ത്. ദ​ലി​മ ചി​ബ​ര്‍, ദാം​ഗ്മി ഗ്രെ​യ്സ്, അ​ഞ്ജു ത​മാം​ഗ് എ​ന്നി​വ​രാ​ണ് ഇ​ന്ത്യ​ക്കാ​യി ഗോ​ള്‍ നേ​ടി​യ​ത്. സ​ബി​ത്ര ഭ​ന്ദാ​രി നേ​പ്പാ​ളി​ന്‍റെ ആ​ശ്വ​സ​ഗോ​ള്‍ നേ​ടി.

2010ല്‍ ​ആ​രം​ഭി​ച്ച ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ ഇ​തു​വ​രെ ഇ​ന്ത്യ കി​രീ​ടം ആ​ര്‍​ക്കും വി​ട്ടു​കൊ​ടു​ത്തി​ട്ടി​ല്ല. 2010, 2012, 2014 വ​ര്‍​ഷ​ങ്ങ​ളി​ലും ഇ​ന്ത്യ-​നേ​പ്പാ​ള്‍ ഫൈ​ന​ലാ യി​രു​ന്നു. തു​ട​ര്‍​ച്ച​യാ​യി നാ​ലാം ത​വ​ണ​യാ​ണ് ഇ​ന്ത്യ​ക്കു മു​ന്നി​ല്‍ നേ​പ്പാ​ള്‍ കി​രീ​ടം അ​ടി​യ​റ​വു​വ​യ്ക്കു​ന്ന​ത്.

Read Previous

ചൂട് അസഹനീയം: അങ്കണവാടികളുടെ പ്രവര്‍ത്തനസമയം മാറ്റുന്നു

Read Next

ഹോളി ആഘോഷിച്ച് പ്രിയ വാരിയർ

Leave a Reply

error: Content is protected !!