കോവിഡ് ബാധിതരായവരെ സമൂഹത്തില്‍ നിന്ന് പുറന്തള്ളരുതെന്ന് അഭ്യര്‍ത്ഥിച്ച്‌ സച്ചിന്‍ ടെന്‍

mumbai, sachin

മുംബൈ; കോവിഡ് ബാധിതരായവരെ സമൂഹത്തില്‍ നിന്ന് പുറന്തള്ളരുതെന്ന് അഭ്യര്‍ത്ഥിച്ച്‌ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. കൊറോണയ്ക്കെതിരെ മുന്‍കരുതല്‍ എടുക്കണമെന്നും എന്നാല്‍ ആര്‍ക്കും വേണ്ടാത്തവരെന്ന തോന്നല്‍ അവരില്‍ സൃഷ്ടിക്കരുത് എന്നുമാണ് ട്വിറ്ററില്‍ താരം കുറിച്ചത്. രോഗ ബാധയുള്ളവര്‍ ചിലയിടങ്ങളില്‍ അവഗണിക്കപ്പെടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് അഭ്യര്‍ത്ഥനയുമായി സച്ചിന്‍ രം​ഗത്തെത്തിയത്.

‘കോവിഡ് 19 സ്ഥിരീകരിച്ചവര്‍ക്ക് സമ്ബൂര്‍ണ ശ്രദ്ധയും പരിപാലനയും ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള ധാര്‍മിക ബാധ്യത നമുക്കെല്ലാവര്‍ക്കുമുണ്ട്. ആര്‍ക്കും വേണ്ടാത്തവരെന്ന തോന്നല്‍ അവരില്‍ ഉളവാക്കരുത്. സാമൂഹിക അകലം പാലിക്കുമ്ബോഴും അവരെ സമൂഹത്തില്‍നിന്ന് ഒറ്റപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കണം. പരസ്പരം പിന്തുണയ്ക്കുന്നതിലൂടെ മാത്രമേ കൊറോണ വൈറസിനെതിരായ ഈ പോരാട്ടത്തില്‍ നമുക്കു വിജയം നേടാനാകൂ’ സച്ചിന്‍ കുറിച്ചു.

Read Previous

നി​രോ​ധ​നാ​ജ്ഞ ലം​ഘി​ക്കു​ന്ന​ത് ക​ണ്ടെ​ത്താ​ന്‍ ഡ്രോ​ണു​ക​ള്‍

Read Next

കോവിഡ് 19 സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകയുടെ ആത്മവിശ്വാസം ഊര്‍ജ്ജം പകരുന്നു; കെകെ ശൈലജ

error: Content is protected !!