സച്ചിയുടെ കണ്ണുകള്‍ ദാനം ചെയ്തു; അനുശോചന പ്രവാഹം, സംസ്‌കാരം ഇന്ന് വൈകിട്ട് കൊച്ചിയില്‍

RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WESITE,ONLINE,DAILY

കൊച്ചി : അന്തരിച്ച പ്രശസ്ത സംവിധായകന്‍ സച്ചിയുടെ സംസ്‌കാരം ഇന്ന് വൈകുന്നേരം നാലരയ്ക്ക് കൊച്ചി രവിപുരം ശ്മശാനത്തില്‍. രാവിലെ ഒന്‍പതര മുതല്‍ ഒരുമണിക്കൂര്‍ ഹൈക്കോടതി വളപ്പില്‍ പൊതുദര്‍ശനം നടത്തി. സച്ചിയുടെ കണ്ണുകള്‍ ദാനം ചെയ്തു കഴിഞ്ഞു. ഇടുപ്പെല്ല് മാറ്റുന്ന ശസ്ത്രക്രിയ കഴിഞ്ഞ് സച്ചിക്ക് തിങ്കളാഴ്ച ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. ഇതിനെതുടര്‍ന്ന് ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജിലെ വെന്റിലേറ്റര്‍ ലേക്ക് മാറ്റിയ സച്ചി വ്യാഴാഴ്ച രാത്രിയാണ് മരിച്ചത്. ഹൈക്കോടതിയിലെ അഭിഭാഷകവൃത്തി ഉപേക്ഷിച്ചാണ് സച്ചി സിനിമാരംഗം തിരഞ്ഞെടുത്തത്. സച്ചിയുടെ നിര്യാണത്തില്‍ പ്രമുഖര്‍ അനുശോദിച്ചു.

മുഖ്യമന്ത്രിയുടെ അനുശോചനം

മലയാള സിനിമയിലെ ശ്രദ്ധേയനായ തിരക്കഥാകൃത്തും സംവിധായകനുമായിരുന്നു സച്ചി എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. നിരവധി വിജയചിത്രങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്. സച്ചിയുടെ അകാല വിയോഗത്തോടെ മലയാള സിനിമയ്ക്ക് പ്രതിഭാശാലിയായ കലാകാരനെയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

രമേശ് ചെന്നിത്തലയുടെ അനുശോചനം

തിരുവനന്തപുരം : പ്രമുഖ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന സച്ചിയുടെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു. പുതിയ തലമുറയിലെ കഴിവുറ്റ പ്രതിഭകളില്‍ ഒരാളായിരുന്ന അദ്ദേഹത്തിന്റെ നിര്യാണം മലയാള സിനിമക്ക് കനത്ത നഷ്ടമാണെന്ന് അദ്ദേഹം തന്റെ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Read Previous

തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു

Read Next

ലോകത്ത് കൊവിഡ് മരണനിരക്ക് നാലര ലക്ഷം കടന്നു; കൊവിഡിനെതിരായ വാക്‌സിന്‍ ഈ വര്‍ഷം അവസാനമെത്തുമെന്ന് ലോകാരോഗ്യ സംഘടന

error: Content is protected !!