ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ 8 വയസ്സുകാരന് നേരെ കാട്ടുപന്നിയുടെ ആക്രമണം

പത്തനംതിട്ട: ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ 8 വയസ്സുകാരന് നേരെ കാട്ടുപന്നിയുടെ ആക്രമണം. മൈസുര്‍ മണ്ഡി മോഹല സ്വദേശി ചിരാകിനാണ് കഴിഞ്ഞ ദിവസം രാത്രി മരക്കുട്ടത്തിന് സമീപം വച്ച് പന്നിയുടെ കുത്തേറ്റത്. മൈസുര്‍ സ്വദേശികളായ തീര്‍ത്ഥാടക സംഘത്തിനൊപ്പം നടന്ന് നീങ്ങുമ്പോള്‍ അപ്രതീക്ഷിതമായി പാഞ്ഞ് വന്ന കാട്ടുപന്നി കുട്ടിയെ ആക്രമിക്കുകയായിരുന്നു.തീര്‍ത്ഥാടകരെത്തി പന്നിയെ തുരത്തിയ ശേഷമാണ് കുട്ടിയെ രക്ഷിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ കുട്ടിയെ പമ്പ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിദഗ്ധ ചികിത്സക്കായി കുട്ടിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മറ്റി. സന്നിധാനത്തെ പരിസരം വ്യത്തിഹീനമായി കിടക്കുന്നതാണ് കാട്ടുപന്നികളുടെ ശല്യം രൂക്ഷമാകാന്‍ കാരണം എന്ന് കുട്ടിയുടെ പിതാവ് പ്രതികരിച്ചു.

Subscribe to our newsletter

Leave A Reply

Your email address will not be published.