മൂവാററുപുഴയിൽ ഹർത്താൽ പൂർണ്ണം, കീച്ചേരിപ്പടിയിൽ വാക്കുതർക്കം, സംഘർഷം ഒഴിവാക്കിയത് പൊലിസിൻ്റെ ഇടപെടൽ

സംഘർഷം ഒഴിവാക്കിയത് പൊലിസിൻ്റെ ഇടപെടൽ

മൂവാററുപുഴ: ശബരിമല കർമ്മ സമതിയും ബി.ജെ.പിയും ആഹ്വാനം ചെയ്ത ഹർത്താൽ മൂവാററുപുഴയിൽ പൂർണ്ണം.
സംഘർഷം ഒഴിവാക്കിയത് പൊലിസിൻ്റെ സമയോചിത ഇടപെടൽ

കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു. കെ.എസ്. ആർ.ടി.സിയും , സ്വകാര്യ ബസ്സുകളും സർവ്വീസ് നടത്തിയില്ല. ഇരു ചക്ര വാഹനങ്ങളും, സ്വകാര്യ വാഹനങ്ങളും ഓടി.  വിവാഹ പാർട്ടികളുടേയും, അയ്യപ്പ ഭക്തരുടേയും    വാഹനങ്ങൾ , തടസങ്ങളില്ലാതെ ഓടിയിരുന്നു.  സർക്കാർ ആഫീസുകൾ പ്രവർത്തിച്ചു. സഹകരണ ബാങ്കുകളും തുറന്നു പ്രവർത്തിച്ചു.  കർമ്മസമതി, ബി.ജെപി പ്രവർത്തകർ രാവിലെ 11 ഓടെ നഗരത്തിൽ പ്രകടനം നടത്തി. വെള്ളൂർക്കുന്നത്തുനിന്ന് ആരംഭിച്ച പ്രകടനത്തിൽ നൂറുകണക്കിന് പേർ പങ്കെടുത്തു . കച്ചേരിത്താഴം , പി.ഒ. ജംഗ്ഷൻ, 130 ജംഗ്ഷൻ, ആരക്കുഴ റോഡ് ,കീച്ചേരിപ്പടി,  എവറസ്റ്റ് ജംഗ്ഷൻ  വഴി നെഹൃു പാർക്കിൽ സമാപിച്ചു. തുടർന്നു നടന്ന യോഗത്തിൽ ഹിന്ദു ഐക്യ വേദി സംസ്ഥാന വെെസ് പ്രസിഡന്റ് എം.പി. അപ്പു, കർമ്മ സമതി താലൂക്ക് സമതി നേതാക്കളായ ജയകൃഷ്ണൻ നായർ, എസ്. സന്തോഷ് കുമാർ, ആർ.എസ്.എസ്, ബി.എം.എസ്. നേതാക്കളായ എച്ച്. വിനോദ്, പി.കെ. ശ്രീജിത്, ജിതിൻ രവി, ബി.ഡി.ജെ.എസ്. നേതാവ് ഷെെൻ കെ. കൃഷ്ണൻ , ബി.ജെ.പി നേതാക്കളായ ഏ.എസ്. വിജുമോൻ, സെബാസ്റ്റ്യൻ തുരുത്തിപ്പിള്ളി, ആർ. ജയറാം, എസ്. സുദീഷ്, തങ്കുക്കുട്ടൻ സംസാരിച്ചു. ഇതിനിടെ ഹർത്താൽ അനുകൂലികൾ നടത്തിയ പ്രകടനത്തിനെതിരെ കീച്ചേരിപ്പടിയിൽ ഡി.വെെ.എഫ്.ഐ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചത് സംഘർഷത്തിനിടയാക്കി. പൊലീസ് ഇടപപെട്ട് ഇരുകൂട്ടരേയും മാറ്റി വിട്ടു. പ്രകടനത്തിനിടെ നഗരത്തിൽ തുറന്നു പ്രവർത്തിച്ചിരുന്ന കടകൾ ഹർത്താൽ അനുകൂലികൾ അടപ്പിച്ചു.

Read Previous

കോടതിവിധി അംഗീകരിക്കാത്ത തന്ത്രി സ്ഥാനം ഒഴിയണമെന്ന് മുഖ്യമന്ത്രി

Read Next

നെടുമങ്ങാട് പോലീസ് സ്‌റ്റേഷനു മുന്നില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ബോംബെറിഞ്ഞു: എസ്‌ഐക്ക് പരുക്കേറ്റു

error: Content is protected !!