ശബരിമല വഴിപാട് സ്വർണ്ണത്തിലെ കുറവ്: സ്ട്രോംഗ് റൂം തുറന്ന് പരിശോധിക്കും

ശബരിമലയില്‍ വഴിപാട് ഇനത്തില്‍ ലഭിച്ച നാല്‍പ്പത് കിലോ സ്വര്‍ണ്ണവും നൂറ് കിലോയിലേറെ വെള്ളിയും എവിടെ എന്നറിയാന്‍ ഇന്ന് സ്‌ട്രോംങ്ങ് റൂം തുറന്ന് പരിശോധന നടത്തും. ആറന്മുള പാര്‍ത്ഥ സാരഥി ക്ഷേത്രത്തോട് ചേര്‍ന്നുള്ള സ്‌ട്രോങ്ങ് റൂമിലെ മഹസറാണ് പരിശോധിക്കുക. ഇതിനായി ഹൈക്കോടതി പ്രത്യേക
ഓഡിറ്റ് വിഭാഗത്തെ നിയോഗിച്ചിട്ടുണ്ട്.

ഭക്തര്‍ വഴിപാടായും ഭണ്ഡാരം വഴിയും ശബരിമല ക്ഷേത്രത്തിന് നല്‍കിയ നാല്‍പ്പത് കിലോ സ്വര്‍ണ്ണം, നൂറ്റി ഇരുപത് കിലോയിലേറെ വെള്ളി എന്നിവ എവിടെ പോയെന്നതിന് രേഖകളില്ലെന്നാണ് ഓഡിറ്റ് വിഭാഗത്തിന്റെ കണ്ടെത്തല്‍. 2017 മുതലുള്ള കണക്കുകളിലാണ് ഓഡിറ്റിംഗ് വിഭാഗം പൊരുത്തക്കേടുകള്‍ കണ്ടെത്തിയത്. എന്നാല്‍ ശബരിമലയില്‍ നിന്നും
സ്വര്‍ണം നഷ്ടമായിട്ടില്ലെന്നും ദേവസ്വം ബോര്‍ഡ് മുന്‍ ഉദ്യോഗസ്ഥനാണ് ഇപ്പോഴത്തെ
അനാവശ്യവിവാദത്തിന് പിന്നിലെന്നുമാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാട്.

അന്വേഷണത്തിന്റെ ഭാഗമായി, രാവിലെ പത്തനംതിട്ടയിലെ ദേവസ്വം ഓഫീസിലും ഓഡിറ്റിംഗ് സംഘം പരിശോധന നടത്തും. ശബരിമലയിലെ രേഖകളില്‍ സ്വര്‍ണം എത്തിയെന്ന് കാണിക്കുന്നുണ്ടെങ്കിലും മഹസറില്‍ രേഖപ്പെടുത്തിയില്ലെങ്കില്‍ സ്വര്‍ണ്ണം തൂക്കി നോക്കുന്നതടക്കമുള്ള നടപടികളിലേക്ക് ഓഡിറ്റിംഗ് സംഘത്തിന്
നീങ്ങേണ്ടി വരും.

Rashtradeepam Desk

Read Previous

കസേര ജോസഫിന് നല്‍കി സ്പീക്കറുടെ തീരുമാനം; കേരളകോണ്‍ഗ്രസില്‍ കത്തുകളില്‍തട്ടി കലാപം

Read Next

ഉറങ്ങാനായി റോഡ് സൈഡില്‍ കാര്‍ നിര്‍ത്തിയിട്ടു; ലോറിയിടിച്ചു കയറി യുവാവിന് ദാരുണാന്ത്യം

Leave a Reply