തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് അടപടലം ബിജെപിയില്‍ മാറ്റമുണ്ടായേ പറ്റൂ എന്ന് ആര്‍എസ്എസ്.

തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പേ അടപടലം ബിജെപിയില്‍ മാറ്റമുണ്ടായേ പറ്റുവെന്ന് എന്ന് ആര്‍ എസ് എസ്. പഞ്ചായത്ത് തലം മുതല്‍ പൊളിച്ചെഴുത്തു വേണമെന്നും താഴെത്തട്ടിലുള്ള പ്രവര്‍ത്തകര്‍ക്കു പരിഗണന നല്‍കണമെന്നും ആര്‍.എസ്.എസ് നേതൃയോഗം . സ്ഥാനാര്‍ഥി നിര്‍ണയം മുതലുണ്ടായ അസ്വാരസ്യങ്ങള്‍ ഉള്‍പ്പെടെ കണക്കിലെടുത്താണ് ആര്‍എസ്എസിന്റെ പുതിയ നീക്കം. സംബന്ധിച്ചും ചര്‍ച്ചചെയ്തു.

ബിജെപിയുടെ പ്രവര്‍ത്തനഘടനയിലും രീതിയിലും അടിമുടി മാറ്റത്തിനാണ് തിരഞ്ഞെടുപ്പു വിലയിരുത്തലിനു ചേര്‍ന്ന ആര്‍എസ്എസ് നേതൃയോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നത് . ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള അടക്കമുള്ള നേതാക്കളുടെ പേരെടുത്തു പറയാതെ തന്നെ വലിയ വിമര്‍ശനം പലരും ഉയര്‍ത്തി. തിരഞ്ഞെടുപ്പുകാലത്തു ചില നേതാക്കളുടെ അനവസരത്തിലുള്ള പ്രസ്താവനകളും പ്രസംഗത്തിലെ പ്രയോഗങ്ങളും പ്രവര്‍ത്തകര്‍ക്കു പ്രയാസവും അസ്വസ്ഥതയും ഉണ്ടാക്കിയതായി കൊച്ചിയില്‍ നടന്ന യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. ആരെയും അകറ്റുന്നതല്ല, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സമീപനമാണു വേണ്ടത്.

ശബരിമല വിഷയവും പ്രത്യേകശ്രദ്ധ നല്‍കിയ മണ്ഡലങ്ങളില്‍ സംഘം പ്രചാരണത്തിനു സംവിധാനം ഉണ്ടാക്കിയതും വലിയ മുന്നേറ്റത്തിനു സഹായിച്ചെന്നാണ് ആര്‍എസ്എസ് വിലയിരുത്തല്‍. ബൂത്ത് തലത്തില്‍ സംഘടന ശേഖരിച്ച കണക്കിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരത്തു കുമ്മനം രാജശേഖരന് 20,000 വോട്ടിലധികം ഭൂരിപക്ഷം ലഭിക്കുമെന്നാണു വിലയിരുത്തല്‍. പത്തനംതിട്ടയില്‍ കെ.സുരേന്ദ്രനു 10,000 വോട്ടിലധികം ഭൂരിപക്ഷം ലഭിക്കുമെന്നും യോഗം വിലയിരുത്തി.

Read Previous

ഭീകരാക്രമണ ഭീഷണി വ്യാജം: ഒരാള്‍ അറസ്റ്റില്‍

Read Next

വോട്ടു മറിച്ചെന്ന പ്രചാരണത്തെ നിയമപരമായി നേരിടുമെന്ന് പിഎ മുഹമ്മദ് റിയാസ്

Leave a Reply

error: Content is protected !!