തിരുവനന്തപുരത്തു സിപിഎം ആര്‍എസ്‌എസ് സംഘര്‍ഷം

RSS, CPIM,

തിരുവനന്തപുരം: തിരുവനന്തപുരത്തു സിപിഎം ആര്‍എസ്‌എസ് സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തു. ബാലരാമപുരം ഉച്ചകടയില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകന്റെ വീട് കയറി സിപിഎം അക്രമം നടത്തിയെന്നാണ് ആരോപണം. ആര്‍ എസ് എസ് ബാലരാമപുരം താലൂക്ക് കാര്യവാഹ് സജുവിന്റെ വീടാണ് അക്രമിച്ചത്.സജുവിന്റെ അച്ഛന്‍ സദാശിവന് ആക്രമണത്തിനിടെ മര്‍ദ്ദനമേറ്റു.

മര്‍ദ്ദനമേറ്റ സദാശിവന്‍ വിഴിഞ്ഞം ആശുപത്രിയില്‍ ചികിത്സയിലാണ്.സിപിഎം പ്രവര്‍ത്തകരായ ഭാസി, രോഹിത്, വിജിത്ത്, സച്ചിന്‍, വിഷ്ണു എന്നിവരാണ് അക്രമണം നടത്തിയതെന്നാണ് സജുവും ബന്ധുക്കളും പറയുന്നത് . അതേസമയം സിപിഎം വൃത്തങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Read Previous

സൗഭാ​ഗ്യയുടെയും അർജ്ജുന്റെയും ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Read Next

രാജ്യത്തെ ഒറ്റുകാര്‍ക്ക് നേരെ വെടിവെക്കൂ: കേന്ദ്രമന്ത്രി

error: Content is protected !!