ആദ്യ ടെസ്റ്റ് മത്സരത്തില്‍ സെഞ്ച്വറി അടിച്ച് രോഹിത് ശര്‍മ്മ, ഇന്ത്യ മികച്ച സ്‌കോറിലേക്ക്

നമ്മടെ ചെക്കന്‍ ഇറങ്ങിയാല്‍ സെഞ്ച്വറി ഉറപ്പാണ്. ടെസ്റ്റില്‍ ഓപ്പണറായി ഇറങ്ങിയ ആദ്യ മത്സരത്തില്‍ തന്നെ സെഞ്ച്വറി പറത്തി രോഹിത് ശര്‍മ്മ. ഒന്നാം ടെസ്റ്റില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്ന് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ 154ാം പന്തിലാണ് രോഹിത് സെഞ്ച്വറി തികച്ചത്. ടെസ്റ്റ് കരിയറിലെ നാലാം സെഞ്ച്വറിയാണ് വിശാഖപട്ടണത്ത് പിറന്നത് . ഇന്നത്തെ സെഞ്ച്വറിയോടെ ഹോം ടെസ്റ്റ് മത്സരങ്ങളില്‍ തുടര്‍ച്ചയായ ആറാം 50+ സ്‌കോര്‍ നേടിയിരിക്കുകയാണ് രോഹിത് .

രോഹിതിന്റെ അവസാന 6 ഹോം ടെസ്റ്റ് ഇന്നിംഗ്‌സ് സ്‌കോറുകള്‍ ഇങ്ങനെയാണ് 82, 51*, 102*, 65, 50*, 115* . ഇതോടെ ഹോം ടെസ്റ്റ് മത്സരത്തില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ 50+ സ്‌കോര്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡില്‍ ദ്രാവിഡിനോപ്പമെത്തി രോഹിത് . 1997 – 98 കാലഘട്ടത്തിലാണ് ദ്രാവിഡ് ഈ നേട്ടം സ്വന്തമാക്കിയത് .

Avatar

Rashtradeepam

Read Previous

തൃശ്ശൂർ – കോഴിക്കോട് ദേശീയപാതയിൽ മലപ്പുറം വളാഞ്ചേരി വട്ടപ്പാറ വളവിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു

Read Next

വിമാനത്തിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുന്ന വാഹനം നിയന്ത്രണംവിട്ട് വട്ടം കറങ്ങി

error: Content is protected !!